New Update
/sathyam/media/media_files/2026/02/26/veena-george-hospital-2026-02-26-16-48-27.webp)
കണ്ണൂർ: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും. റെയിൽവെ പൊലീസിനോട് കോടതി റിപ്പോർട്ട് തേടിയിരുന്നു.
Advertisment
ഈ റിപ്പോർട്ട് കൂടി പരി​ഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിക്കുക. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്.
വധശ്രമം ഉൾപ്പെടെ ബിഎൻഎസിലെ ഏഴ് വകുപ്പുകളാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ റെയിൽവെ ആക്ടിലെ അതിക്രമിച്ചു കടക്കൽ, സംഘം ചേരൽ തുടങ്ങിയ വകുപ്പും ചുമത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us