Advertisment

കണ്ണൂർ വളപട്ടണത്ത് നിന്ന് ഒ​രു​ കോ​ടി​യും 300 പ​വ​നും കവർന്ന സംഭവം, തൊട്ടടുത്ത ദിവസവും വീട്ടിൽ കള്ളൻ കയറി, കേസിൽ നിർണായക തെളിവുകള്‍

New Update
2441627-untitled-1

ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണ​ത്ത് വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ​യും 300 പ​വ​നും ക​വ​ർ​ന്ന സം​ഭ​വം തി​ക​ച്ചും ആ​സൂ​ത്രി​തം. കേസിൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കവർച്ച നടന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിലെത്തി. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും വീട്ടിൽ ആൾ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Advertisment

മോഷണത്തിന് പിന്നിൽ വീട്ടുകാരെ നേരിട്ട് അറിയുന്നവർ ഉണ്ടെന്ന് സംശയം. കേസിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കർണാടകയിലും തമിഴ്നാട്ടിലുമാണിപ്പോൾ അന്വേഷണം നടക്കുന്നത്. രണ്ട് ദിവസങ്ങളിൽ വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാൾ ആണെങ്കിലും ഇയാൾക്ക് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. വീട്ടീന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരൽ അടയാളങ്ങളും കേസിൽ നിർണായകമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

വീ​ട്ടി​നു​ള്ളി​ലെ മ​റ്റൊ​ന്നും ന​ശി​പ്പി​ക്കാ​ത്ത​തും അ​ല​മാ​ര​ക​ൾ മാ​ത്രം കൊ​ള്ള​യ​ടി​ച്ച​ സാഹചര്യത്തിലാണ് സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്ന​ത്. മൂ​ന്നു മോ​ഷ്ടാ​ക്ക​ള്‍ മ​തി​ൽ ചാ​ടി വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.

മ​ന്ന സ്വ​ദേ​ശി​യാ​യ അ​രി വ്യാ​പാ​രി അ​ഷ്റ​ഫി​ന്റെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഒ​രു കോ​ടി രൂ​പ​യും 1.70 കോ​ടി വി​ല​വ​രു​ന്ന 300 പ​വ​നും ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ​ണം പോ​യ​ത്. ന​വം​ബ​ർ 19ന് ​മ​ധു​ര​യി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ അ​ഷ്റ​ഫും കു​ടും​ബ​വും ഞാ​യ​റാ​ഴ്ച രാ​ത്രി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്.

Advertisment