പട്ടികജാതി വിഭാഗക്കാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പത്ത് ഗ്രൂപ്പുകൾക്കായി 60 ചെണ്ടകളാണ് വിതരണം ചെയ്തത്.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
r_1749814355

കണ്ണൂർ: കണ്ണൂർ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. 

Advertisment

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മുൻ എംഎൽഎ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പത്ത് ഗ്രൂപ്പുകൾക്കായി 60 ചെണ്ടകളാണ് വിതരണം ചെയ്തത്.


കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ അധ്യക്ഷനായി.


ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല, സ്ഥിരം സമിതി അധ്യക്ഷരായ എ.വി രവീന്ദ്രൻ, പ്രേമ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രേശ്മ പരാഗൻ, ഒ വിജേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ, എസ്.സി പ്രമോട്ടർ ശ്രുതി രാഗ് എന്നിവർ സംസാരിച്ചു.