കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ കത്തിനശിച്ചു. വാഹനത്തില്‍ ഉറങ്ങിക്കിടന്ന ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ കത്തിനശിച്ചു. വാഹനത്തില്‍ ഉറങ്ങിക്കിടന്ന ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശ്രീകണ്ഠപുരത്ത് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.

New Update
travllelr 111

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ കത്തിനശിച്ചു. വാഹനത്തില്‍ ഉറങ്ങിക്കിടന്ന ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശ്രീകണ്ഠപുരത്ത് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.

Advertisment

ശ്രീകണ്ഠപുരം കോട്ടൂര്‍ പാലത്തിനടുത്തുള്ള പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ട്രാവലറിനാണ് തീ പിടിച്ചത്. ട്രിപ്പ് കഴിഞ്ഞു വന്ന ശേഷം വണ്ടിയില്‍ കിടന്നുറങ്ങുകയായിരുന്നു ഡ്രൈവര്‍. തീ പടരുന്നത് കണ്ട് സമീപത്തുള്ളവര്‍ ഓടിയെത്തി ഡ്രൈവറെ വിളിച്ചുണര്‍ത്തുകയായിരുന്നു. 


ട്രാവലര്‍ പൂര്‍ണമായും കത്തി നശിച്ചു. സമീപത്ത് മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. തളിപ്പറമ്പില്‍ നിന്നും അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. 

 

Advertisment