ദുരൂഹ സാഹചര്യത്തില്‍ നവജാത ശിശു മരിച്ച നിലയില്‍. മരിച്ചത് കര്‍ണാടക സ്വദേശിനിയുടെ കുഞ്ഞ്

അവിവാഹിതയായ ഇവര്‍ കഴക്കൂട്ടത്ത് ജോലിക്കെത്തിയതായിരുന്നു. യുവതിയെ താമസസ്ഥലത്ത് പ്രസവിച്ച നിലയിലാണ് കണ്ടെത്തിയത്. 

New Update
തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കൈപ്പിഴ ; യുവതിയുടെ വയറിനുള്ളിൽ പഞ്ഞി വച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാത ശിശു മരിച്ച നിലയില്‍. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയും കര്‍ണാടക സ്വദേശിനിയുമായ യുവതിയുടെ കുഞ്ഞാണ് മരിച്ചത്. 

Advertisment

അവിവാഹിതയായ ഇവര്‍ കഴക്കൂട്ടത്ത് ജോലിക്കെത്തിയതായിരുന്നു. യുവതിയെ താമസസ്ഥലത്ത് പ്രസവിച്ച നിലയിലാണ് കണ്ടെത്തിയത്. 


സുഖമില്ലാത്തതിനാല്‍ വെള്ളിയാഴ്ച ജോലിക്ക് കയറാതെ മടങ്ങിയിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ റൂമിലെത്തിയപ്പോള്‍ രക്തം വാര്‍ന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. 


അമ്മയേയും കുഞ്ഞിനെയും എസ്ഒടി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Advertisment