Advertisment

'പരിസ്ഥിതി ലോല നിയമവും കര്‍ഷകരുടെ ആശങ്കകളും വസ്തുതകളും'കരിമ്പയില്‍ കാര്‍ഷിക സെമിനാര്‍ നടത്തി

പരിസ്ഥിതി ലോല നിയമവും കര്‍ഷകരുടെ ആശങ്കകളും വസ്തുതകളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

New Update
karshika seminar

കരിമ്പ : 28,29, തീയതികളില്‍ കരിമ്പയില്‍ നടക്കുന്ന സിപി(ഐ)എം മണ്ണാര്‍ക്കാട് ഏരിയ സമ്മേളനത്തിനു മുന്നോടിയായി കര്‍ഷകസംഘം കരിമ്പ പഞ്ചായത്ത് കമ്മിറ്റി എച്ച് ഐ എസ് ഹാളില്‍ കാര്‍ഷിക സെമിനാര്‍ നടത്തി.

Advertisment

പരിസ്ഥിതി ലോല നിയമവും കര്‍ഷകരുടെ ആശങ്കകളും വസ്തുതകളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

അഡ്വ.കെ.ശാന്തകുമാരി എംഎല്‍എ വിഷയാവതരണം നടത്തി. പാരിസ്ഥിതികമായി പ്രാധാന്യം നല്‍കേണ്ടതായി ഇന്ത്യ ഗവണ്‍മെന്റ് നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതിലോല പ്രദേശം അല്ലെങ്കില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍.

പരിസ്ഥിതി ദുര്‍ബല പ്രദേശവും,പരിസ്ഥിതി ദുര്‍ബല മേഖലയും  ഒന്നാണെന്ന ആശയക്കുഴപ്പം വേണ്ട. പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പേരില്‍ പല തെറ്റിദ്ധരിപ്പിക്കലുകളും നടന്നുവരുന്നു. കൃഷിയുടെയും കര്‍ഷകരുടെയും സംരക്ഷണം ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണ്.

ഈ വിഷയകമായി മലയോര കര്‍ഷകര്‍ ആശങ്കയോടെ മാത്രം ദൈനംദിന ജീവിതം തള്ളിനീക്കേണ്ടുന്ന ഘട്ടത്തില്‍,അവരെ ചേര്‍ത്തുനിര്‍ത്തുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിച്ചത്. 

രാജ്യത്തിന്റെ പല ജനകീയ വിഷയങ്ങളിലും കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കുന്ന മോദി ഭരണകൂടം കര്‍ഷകരോടും അതേ നയമാണ് സ്വീകരിക്കുന്നതെന്നും കാര്‍ഷിക മേഖലയുടെ വീണ്ടെടുപ്പിനും പരിസ്ഥിതി സംരക്ഷണത്തിന്റെ ശരിയായ നിലപാടുകള്‍ക്കുമായി കര്‍ഷക പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്നു നില്‍ക്കണമെന്നും ഉദ്ഘാടകന്‍ പറഞ്ഞു.

  കേരള കോണ്‍ഗ്രസ് (എം)സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ജോസ് ജോസഫ്,സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം യു.ടി.രാമകൃഷ്ണന്‍,കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.  രാമചന്ദ്രന്‍,  എന്‍.മണികണ്ഠന്‍, കെ.കെ.രാജന്‍, എസ്.ആര്‍.ഹബീബുളള, സി.പി.സജി, എന്‍.കെ.നാരായണന്‍കുട്ടി,പി.ജി.
വത്സന്‍, രമ സുകുമാരന്‍, റെനി രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment