New Update
/sathyam/media/media_files/Nsq08tw8E6968DsCzWnc.jpg)
തൃശ്ശൂർ: കേരളം ഏറെ ചർച്ച ചെയ്ത കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിളക്കമാർന്ന വിജയം. ആകെയുള്ള 11 സീറ്റുകളിലും എൽഡിഎഫ് പ്രതിനിധികൾ വിജയിച്ചു.
Advertisment
ഇതിൽ രണ്ട് സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികൾ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി ഒൻപത് സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് നടന്നത്.
പത്ത് വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലായിരുന്നു പ്രധാന മത്സരം. യുഡിഎഫ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകളും തട്ടിപ്പ് ആരോപണങ്ങളും ഉയർന്ന പശ്ചാത്തലത്തിലും ബാങ്കിലെ ഭരണത്തുടർച്ച നിലനിർത്താൻ കഴിഞ്ഞത് ഇടതുമുന്നണിക്ക് രാഷ്ട്രീയമായി വലിയ ആശ്വാസമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us