ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/media_files/2025/05/02/wdLfXqu5mXs5yuTQr9Fq.jpg)
കാസര്‍കോട്: ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം.
Advertisment
കാസർകോട് വിദ്യാനഗർ പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ ഇരട്ടകുട്ടികളിലൊരാളായ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്.
കളിക്കുന്നതിനിടെ കാൽ തെന്നി അബദ്ധത്തിൽ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്.
ഇടത് നെഞ്ചിന് താഴെ ആഴത്തിൽ മുറിവ് പറ്റിയ കുട്ടിയെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.