New Update
/sathyam/media/media_files/2025/05/01/GefYfcu8PA4WiWilAtYO.webp)
കാസര്‍കോട്: മംഗളൂരുവിലെ വിദ്വേഷ കൊലയിൽ റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ ശിവകുമാർ ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു.
Advertisment
പൊലീസിനെതിരെ വിമർശനം ശക്തമായതിന് പിന്നലെയാണ് നടപടി.
മംഗളൂരു കുഡുപ്പുവിൽ ഞായറാഴ്ച വൈകിട്ടാണ് വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അന്വേഷണത്തിൻ്റെ തുടക്കത്തിൽ മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഉന്നത അധികാരികളെ തെറ്റിദ്ധരിപ്പിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.
ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദക്ഷിണ കന്നഡ ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് ഹരീഷ് കുമാർ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us