വൻദുരന്തം; കാസർകോട് നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു, 8 പേരുടെ നില ഗുരുതരം,150ലധികം പേർക്ക് പരിക്ക്‌

New Update
kasargod

നീലേശ്വരം: കാസർകോട് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്‌ക്ക് തീപിടിച്ച് അപകടം. അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 154ലധികം പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. 97 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 8 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Advertisment

ഗുരുതരമായി പരിക്കേറ്റവരെ മംഗളൂരുവിലും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെടിക്കെട്ട് നടക്കുന്നതിന് സമീപത്തായി പടക്കങ്ങൾ സൂക്ഷിച്ചതാണ് അപകടകാരണമെന്നാണ് വിവരം. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണ് വെടിക്കെട്ട് പുരയ്‌ക്ക് തീപിടിക്കുകയായിരുന്നു. തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റതായി ദൃക്‌സാക്ഷികൾ പറയുന്നു.

 

Advertisment