ജനിച്ചതും വളർന്നതും ഒരുമിച്ച്, 10 വയസുകാരായ സുദേവിന്റെയും ശ്രീദേവിന്റെയും വെള്ളക്കെട്ടിൽ വീണുള്ള മരണം വിശ്വസിക്കാനാവാതെ വീട്ടുകാരും നാട്ടുകാരും

New Update
twins brother.jpg

ജനിച്ചതും വളർന്നതും ഒരുമിച്ച്, 10 വയസുകാരായ സുദേവിന്റെയും ശ്രീദേവിന്റെയും വെള്ളക്കെട്ടിൽ വീണുള്ള മരണം വിശ്വസിക്കാനാവാതെ  വീട്ടുകാരും നാട്ടുകാരും

Advertisment

കാസർകോട് ചീമേനിയെ കണ്ണീരിലാഴ്ത്തി 10 വയസ്സുള്ള ഇരട്ട സഹോദരന്മാരുടെ മുങ്ങിമരണം. വീടിനടുത്തുള്ള ഉപേക്ഷിച്ച കൽപ്പണയിലെ വെള്ളക്കെട്ടിലാണ് രാധാകൃഷ്ണൻ – പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവർ മുങ്ങിമരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം കുട്ടികളെ കാണാതെയായതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ നിന്നും സൈക്കിൾ ഓടിച്ച് കളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കൽപ്പണയിലേക്ക് പോകുന്ന റോഡിൽ സൈക്കിൾ കണ്ടെത്തുകയായിരുന്നു.

വെള്ളക്കെട്ടിനടുത്തുള്ള ചെളിയിൽ കുട്ടികളുടെ കാൽപ്പാടുകൾ കണ്ടതിനെത്തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടന്‍ ചീമേനിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു

Advertisment