Advertisment

ഹണി ട്രാപ്പിലൂടെ നഗ്നചിത്രം പകർത്തി അഞ്ചുലക്ഷം രൂപ തട്ടിയ പ്രതി പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
xe6w1_honey trapo

കാസർ​ഗോ​ഡ്: ഹണി ട്രാപ്പിലൂടെ നഗ്നചിത്രം പകർത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. ചെമ്മനാട് മുണ്ടാങ്കുളം സ്വദേശി സയ്യിദ് റഫീഖിനെ (33) നെയാണ് പൊലീസ് പിടികൂടിയത്. ഇതേ കേസിൽ രണ്ടു സ്ത്രീകളടക്കം ഏഴുപേരെ കഴിഞ്ഞ ജനുവരിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Advertisment

ഹണി ട്രാപ്പിലൂടെ 59-കാരനിൽ നിന്നാണ് പ്രതി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തത്. നേരത്തെ അറസ്റ്റ് അറസ്റ്റ് ചെയ്ത ഏഴുപേരിൽ ഒരാളായ എംപി റുബീന (29) പാവപ്പെട്ട വിദ്യാർഥിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഹണി ട്രാപ്പ് നടത്തിയത്. തട്ടിപ്പിനിരയായ പരാതിക്കാരൻ ഒരു ജീവകാരുണ്യപ്രവർത്തകൻ കൂടിയാണ്.

റുബീനയുടെ പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ പരാതിക്കാരനെ മംഗളൂരുവിലെത്തിച്ചിരുന്നു. അവിടെ ഒരു ഹോട്ടലിൽ കൊണ്ടുപോയാണ് നഗ്നചിത്രം പകർത്തി ചതിയിൽ പെടുത്തിയത്. നഗ്നചിത്രം പരസ്യപ്പെടുത്തുമെന്ന് പറ‍ഞ്ഞാണ് പരാതികാരനെ ഭീഷണിപ്പെടുത്തിയിരുന്നത്.

Advertisment