നടുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടിയ 13-കാരി ഗര്‍ഭിണി. മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റില്‍. പിതാവിന്റെ ഭീഷണിയെ തുടർന്നാണ് പീഡന വിവരം പുറത്ത് പറയാതിരുന്നതെന്ന് ഇരയുടെ മൊഴി

മാസങ്ങള്‍ക്ക് മുന്‍പാണ് പിതാവ് പീഡിപ്പിച്ചതെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിനാലാണ് വിവരം പുറത്തുപറയാതിരുന്നതെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.

New Update
rape attempt

കാസര്‍കോട്: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് 45-കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പീഡിപ്പിച്ചത് പിതാവ് ആണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.


നടുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് 13-കാരി ഗര്‍ഭിണിയാണെന്ന് മനസിലായത്. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് പീഡിപ്പിച്ചത് പിതാവാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.


മാസങ്ങള്‍ക്ക് മുന്‍പാണ് പിതാവ് പീഡിപ്പിച്ചതെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിനാലാണ് വിവരം പുറത്തുപറയാതിരുന്നതെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.

Advertisment