/sathyam/media/media_files/2025/03/06/AWQalHRyTmFRoY5jISTn.jpg)
കാസര്‍കോഡ്: വി.കുഞ്ഞികൃഷ്ണനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒറ്റുകാരനാണ് കുഞ്ഞികൃഷ്ണനെന്ന് ഗോവിന്ദന്‍ പറഞ്ഞു.
പാർട്ടിക്ക് അകത്ത് പരിഹരിച്ച പ്രശ്നങ്ങൾ മാധ്യമങ്ങളെ ഉപയോഗിച്ച് പുറത്ത് പറയുന്നു. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെയും കോടലിക്കൈ ആയി മാറിയവർക്ക് ചരിത്രത്തിൻ്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം.
വി.കുഞ്ഞികൃഷ്ണനും ഇത് തന്നെയാണ് വിധി. ഇത് കുഞ്ഞികൃഷ്ണൻ മറക്കേണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം,തന്‍റെ പുസ്തക പ്രകാശനത്തിന് മുൻപ് രക്തസാക്ഷി ഫണ്ടിന്റെ കണക്ക് പാർട്ടി വിശദീകരിക്കണമെന്ന് വി.കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.പുസ്തക പ്രകാശനത്തിനോടനുബന്ധിച്ച് രക്തസാക്ഷി ഫണ്ടിന്റെ വിശദാംശങ്ങൾ താൻ പുറത്തുവിടും.
മുൻ നിശ്ചയിച്ച പ്രകാരം 'നേതൃത്വത്തെ അണികൾ തിരുത്തണം ' പുസ്തക പ്രകാശനം നടക്കുമെന്നും പ്രകാശനം മാറ്റിവെച്ചെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us