New Update
/sathyam/media/media_files/2025/03/16/dgmB9846Bp2nfEs80dJ0.jpeg)
മാലോം: റോഡ് ടാര്‍ ചെയ്യാന്‍ കൊണ്ടുവന്ന റോളറിന് നിയന്ത്രണം നഷ്ടമായി. ചെന്ന് വീണത് റോഡ് സൈഡിലെ കിണറ്റില്‍. കാസര്‍കോട് ജില്ലയിലെ മാലോത്താണ് സംഭവം.
Advertisment
മാലോം ചുള്ളിയില്‍ റോഡ് ടാര്‍ ചെയ്യാന്‍ എത്തിച്ച റോളര്‍ ആണ് കിണറ്റില്‍ വീണത്. ശനിയാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ചുള്ളി സി. വി. കോളനി റോഡ് പണിക്ക്പു രോഗമിക്കുന്നതിനിടെയാണ് അപകടം നടന്നത്.
അഷ്റഫ് എന്നയാളുടെ കിണറിലേക്കാണ് റോളര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. റോളര്‍ ഓടിച്ചിരുന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാലോത്തു നിന്നും ക്രെയിനെത്തിയാണ് റോളര്‍ കിണറിനു വെളിയില്‍ എത്തിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us