ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. ഒരാൾക്ക് ദാരുണാന്ത്യം.42 പേർക്ക് പരിക്ക്

ചിറ്റാരിക്കാൽ മലയോര ഹൈവേയിലെ കാറ്റാംകവലയിലാണ് അപകടമുണ്ടായത്.

New Update
accident1

കാസർക്കോട്: ശബരിമല ദർശനം കഴിഞ്ഞ് അയ്യപ്പ ഭക്തർ മടങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു ഒരു തീർഥാടകന് ദാരുണാന്ത്യം. ഹരീഷ് (36) ആണ് മരിച്ചത്. അപകടത്തിൽ 42 പേർക്ക് പരിക്കേറ്റു. 

Advertisment

ചിറ്റാരിക്കാൽ മലയോര ഹൈവേയിലെ കാറ്റാംകവലയിലാണ് അപകടമുണ്ടായത്. മൈസൂരുവിനു സമീപമുള്ള ചുഞ്ചു​ഗട്ട സാലി​ഗ്രാമത്തിൽ നിന്നുള്ള അയ്യപ്പൻമാർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. 

പരിക്കേറ്റ 33 പേരെ ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലും മൂന്ന് പേരെ ചെറുപുഴ ലീഡേഴ്സ് ആശുപത്രിയിലും നാല് പേരെ പരിയാരം മെഡിക്കൽ കോളജിലും രണ്ട് പേരെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisment