കാസര്‍കോഡ് പെര്‍ളയില്‍ കാട്ടുപന്നി ആക്രമണം. ഒരാള്‍ക്ക് ഗുരുതര പരിക്ക്

കാസര്‍കോഡ് പെര്‍ളയില്‍ കാട്ടുപന്നി ആക്രമണം. ആക്രമണത്തില്‍ കാട്ടുകുക്കെയിലെ കുഞ്ഞിരാമന് ഗുരുതര പരിക്കേറ്റു.

New Update
boar

കാസര്‍കോഡ്: കാസര്‍കോഡ് പെര്‍ളയില്‍ കാട്ടുപന്നി ആക്രമണം. ആക്രമണത്തില്‍ കാട്ടുകുക്കെയിലെ കുഞ്ഞിരാമന് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കൃഷിത്തോട്ടത്തിലെ സൂപ്പര്‍വൈസറാണ് കുഞ്ഞിരാമന്‍.

Advertisment

 

തോട്ടം നനയ്ക്കുന്നതിന് മോട്ടോര്‍ ഓണാക്കുന്നതിനായി പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായതെന്ന് കുഞ്ഞിരാമന്‍ പറഞ്ഞു.


ചെവിക്കും തലയ്ക്കും കാലിനും, കൈക്കും പരിക്കേറ്റു. നിലവില്‍ കുഞ്ഞിരാമന്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്