New Update
/sathyam/media/media_files/2025/04/21/XFOKdYCXqjzMCzF84if4.jpg)
കാസർകോട്: കാസർകോട് തൃക്കരിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ധുക്കളായ 2 പേരെ അറസ്റ്റ് ചെയ്തു.
Advertisment
എഴുപതും നാൽപ്പത്തിയെട്ടും പ്രായമുള്ള ബന്ധുക്കളാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ചന്തേര പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
അതേസമയം 2019 മുതൽ 2022 വരെയുള്ള കാലയളവിൽ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. നിലവിൽ എട്ടാം ക്ലാസിലാണ് പെൺകുട്ടി പഠിക്കുന്നത്.
വിദ്യാലയത്തിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. സ്കൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us