കാസർകോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു. പെൺകുട്ടി വീട്ടിൽ എത്തിയതോടെ പിതാവ് വെട്ടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ. പ്രതി പൊലീസ് പിടിയിൽ

പ്രകോപനത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

New Update
crime

കാസർകോട് : കാസർകോട് മഞ്ചേശ്വരത്ത് 18കാരിയെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈല ആണ് മരിച്ചത്. പ്രതി ഉമ്മറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

Advertisment

പ്രകോപനത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പെൺകുട്ടി വീട്ടിൽ എത്തി അതേസമയം തന്നെ പിതാവ് വെട്ടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നത്.


പ്രതി മയക്കുമരുന്നിന് അടിമയാണോയെന്നും സംശയമുണ്ട്. 


പരുക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്‌ത്‌ വരികയാണ്.

Advertisment