ബിജെപി നേതാക്കൾ ചില ഉദ്യോഗസ്ഥന്മാരെ കൂട്ടുപിടിച്ച് വ്യാപകമായി വോട്ട് വെട്ടിക്കുന്നതായി പരാതി

ബിജെപി നേതാവ് ഫോം 7 ഉപയോഗിച്ച് പ്രദേശത്തെ ചില വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്യാനുള്ള അപേക്ഷ നൽകിയെന്നാണ് ആരോപണം.

New Update
1529094-s

കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ബിജെപി നേതാക്കൾ ചില ഉദ്യോഗസ്ഥന്മാരെ കൂട്ടുപിടിച്ച് വ്യാപകമായി വോട്ട് വെട്ടിക്കുന്നതായി പരാതി.

Advertisment

ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് എ.കെ.എം അഷ്‌റഫ് എംഎൽഎ ആരോപിച്ചു. ഫോം 7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ ഇആർഒയ്ക്ക് പരാതി നൽകി. 

ബിജെപി നേതാവ് ഫോം 7 ഉപയോഗിച്ച് പ്രദേശത്തെ ചില വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്യാനുള്ള അപേക്ഷ നൽകിയെന്നാണ് ആരോപണം. 

ഈ നീക്കം ഫലം കാണാതെ വന്നതോടെ ഏഴ് പേരുടെ പേര് നീക്കം ചെയ്യാൻ ഓൺലൈൻ വഴി അപേക്ഷ നൽകുകയായിരുന്നു. 

പിന്നാലെ ഏഴ് പേർക്കും ഹിയറിങിന് ഹാജരാകാൻ നോട്ടീസ് ലഭിക്കുകയായിരുന്നു. ഇതിൽ ആറുപേർ സ്ഥിരമായി താമസം മാറിയവരാണെന്നും ഒരാൾക്ക് ഇന്ത്യൻ പൗരനല്ലെന്നും കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 

പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം വോട്ട് ചെയ്തവർക്കാണ് ഇപ്പോൾ നോട്ടീസ് ലഭിച്ചിരിക്കുന്നത്. 

Advertisment