/sathyam/media/media_files/2025/12/04/rahul-2025-12-04-21-53-00.jpg)
രാ​ഹു​ൽ ക​സ്​റ്റ​ഡി​യി​ലി​ല്ലെ​ന്ന് കാ​സ​ർ​ഗോ​ഡ് എ​സ്പി; കോ​ട​തി പ​രി​സ​ര​ത്തെ പോ​ലീ​സി​നെ പി​ൻ​വ​ലി​ച്ചു
കാ​സ​ർ​ഗോ​ഡ്: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ക​സ്റ്റ​ഡി​യി​ലി​ല്ലെ​ന്ന് കാ​സ​ർ​ഗോ​ഡ് എ​സ്പി.
രാ​ഹു​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സി​നെ വി​ന്യ​സി​ച്ച​ത്.
ഹോ​സ്​ദു​ർ​ഗ് കോ​ട​തി പ​രി​സ​ര​ത്ത് വി​ന്യ​സി​ച്ച പോ​ലീ​സി​നെ പി​ൻ​വ​ലി​ച്ചെ​ന്നും എ​സ്പി പ​റ​ഞ്ഞു.
പീ​ഡ​ന​ക്കേ​സി​ൽ കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ എ​സ്ഐ​ടി രാ​ഹു​ലി​നെ ക​സ്​റ്റ​ഡി​യി​ൽ എ​ടു​ത്തു​വെ​ന്നും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യേ​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു.
ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ​ന്നാ​ഹം കോ​ട​തി പ​രി​സ​ര​ത്തെ​ത്ത് നി​ല​യു​റ​പ്പി​ച്ച​തോ​ടെ രാ​ഹു​ൽ അ​റ​സ്റ്റി​ലാ​യെ​ന്ന സൂ​ച​നയും പ​ര​ന്നു.
തു​ട​ർ​ന്ന് ബി​ജെ​പി, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ട​തി പ​രി​സ​ര​ത്ത് എ​ത്തി​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us