സിപിഎം - ബിജെപി ബാന്ധവം നേതാക്കൾ തമ്മിലുണ്ടെങ്കിലും അണികൾ സമ്മതിക്കില്ലെന്ന് കെസി വേണുഗോപാൽ; യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിലെ ജനങ്ങളെ നയിക്കാൻ കഴിയുന്ന മുഖ്യമന്ത്രിയുണ്ടാകുമെന്നും കെസി. വോട്ട് ചോരിയുടെ പതിപ്പ് കേരളത്തിൽ നിന്ന് തുടങ്ങിയ കാര്യം ഓർമ്മിപ്പിച്ചും ബിജെപിയേയും സിപിഐഎമ്മിനേയും കടന്നാക്രമിച്ച് നിയമസഭാ ബുക്ക് ഫെസ്റ്റിലെ ഡയലോഗിൽ കയ്യടി വാങ്ങി കെസി

കാസർഗോഡ് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ 98 ശതമാനം പോളിങ് നടന്ന ബൂത്തിൻ്റെ കാര്യം ഓർത്തെടുത്ത് മരിച്ചവർ പോലും വന്ന് വോട്ട് ചെയ്ത വോട്ട് ചോരി കേരളത്തിൽ സിപിഎം നടത്തിയ കാര്യം പറഞ്ഞു. 

New Update
kc venugopal mp inerview
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: വോളിബോൾ പ്ലെയറുടെ മെയ് വഴക്കത്തോടെ കണക്ക് പഠിച്ച ഇരുത്തം വന്ന രാഷ്ട്രീയക്കാരനായ കെ.സി കൃത്യമായാണ് സണ്ണിക്കുട്ടി എബ്രഹാമിൻ്റെ ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകിയത്. 

Advertisment

ദേശീയ വിഷയം മുതൽ സംസ്ഥാന വിഷയം വരെ ലളിതമായി പറഞ്ഞ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി വോട്ട് ചോരി, വോട്ട് അധികാർ യാത്ര, ഭാരത് ജോഡോ യാത്ര അങ്ങനെ ഓരോ വിഷയങ്ങളെക്കുറിച്ചും വ്യക്തമായി തന്നെ പറഞ്ഞു. 


ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് അക്കൗണ്ടിൽ പണം എത്തിയാൽ ജനങ്ങൾ ആർക്കാ വോട്ട് ചെയ്യുക എന്ന് ചോദിച്ച കെ.സി വേണുഗോപാൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് പറഞ്ഞു. 


രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം ചോദ്യം ചെയ്യപ്പെടുന്നു എന്ന കാര്യം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ചൂണ്ടിക്കാട്ടി പറഞ്ഞ കെ.സി തെരഞ്ഞെടുപ്പ് കമ്മീഷനും ജുഡീഷ്യറിയും ഒക്കെ എങ്ങനെയാണ് അട്ടിമറിക്കപെടുന്നത് എന്ന് വിശദീകരിച്ചു. 

പ്രതിപക്ഷത്തെ വിമർശിക്കുന്നവർ എങ്ങനെയാണ് ഭരണകൂടത്തിൻ്റെ നരേറ്റീവിൻ്റെ ഭാഗമായി മാറുന്നതെന്ന് കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. 


കേന്ദ്ര സർവ്വകലാശാലകളുടെ വി.സി നിയമനത്തിലടക്കം ആർഎസ്എസ് ഡിസൈൻ എങ്ങനെ രാജ്യത്ത് നടപ്പിലാകുന്നു എന്ന് വിശദീകരിച്ച കെ.സി വേണുഗോപാൽ ജെൻസി കേരളത്തിലടക്കം നേരിടുന്ന തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങളെ മറയ്ക്കാൻ മതപരമായ വേർതിരിവ് ഭരണകൂടം സൃഷ്ടിക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചു. 


ജമാഅത്തെ ഇസ്ലാമിയോട് സിപിഎം പലപ്പോഴും നന്ദി പറഞ്ഞ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് ഉയർത്തിപിടിക്കുന്ന മതേതര മൂല്യങ്ങൾ ചൂണ്ടിക്കാട്ടിയ കെ.സി വേണുഗോപാൽ നൂറ്റി പത്ത് സീറ്റ് നേടി അധികാരത്തിൽ വരുമെന്ന സിപിഎം അവകാശ വാദത്തെ നന്ദിഗ്രാം സിംഗൂർ പ്രക്ഷോഭകാലത്ത് പശ്ചിമ ബംഗാളിലെ ജനങ്ങൾ തങ്ങൾക്ക് ഒപ്പമെന്ന് അവകാശപ്പെട്ട അവിടത്തെ ഇടത് മുന്നണിയോടാണ് ഉപമിച്ചത്. 

കൃത്യമായി ഓരോ വിഷയങ്ങളെക്കുറിച്ച് പറഞ്ഞ കെ.സി വിശ്വഗുരു, ക്യാപ്റ്റൻ എന്ന വിളിപ്പേരുകൾ ചൂണ്ടിക്കാട്ടി ഹിറ്റ്ലർക്കും മുമ്പോളിനിക്കും ഇങ്ങനെ ഇരട്ടപേരുകൾ ഉണ്ടായിരുന്ന കാര്യവും ഓർമിപ്പിച്ചു. 

kc venugopal mp interview-2


മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി യുഡിഎഫിൽ ഭിന്നത എന്ന് വരുത്തി തീർക്കാനുള്ള ഭരണപക്ഷ നരേറ്റീവ് കൃത്യമായി ചൂണ്ടിക്കാട്ടിയ കെ.സി വേണുഗോപാൽ മതേതര, ജനാധിപത്യ മൂല്യങ്ങളെ എല്ലാക്കാലവും യുഡിഎഫും കോൺഗ്രസും ഉയർത്തിപിടിക്കും എന്ന് തന്നെയാണ് വ്യക്തമാക്കിയത്. 


കാസർഗോഡ് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ 98 ശതമാനം പോളിങ് നടന്ന ബൂത്തിൻ്റെ കാര്യം ഓർത്തെടുത്ത് മരിച്ചവർ പോലും വന്ന് വോട്ട് ചെയ്ത വോട്ട് ചോരി കേരളത്തിൽ സിപിഎം നടത്തിയ കാര്യം പറഞ്ഞു. 

എസ്ഐആറിൻ്റെ കാര്യത്തിൽ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്നും കെ.സി വേണുഗോപാൽ വിശദീകരിച്ചു. മാധ്യമ സ്വാതന്ത്ര്യം രാജ്യത്ത് ചോദ്യം ചെയ്യപ്പെടുന്നതും പ്രധാനമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് പന്ത്രണ്ട് വർഷമായി അകലം പാലിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഒരു ദേശീയ നേതാവ് എന്നതിനപ്പുറം കൃത്യമായ കാഴ്ച്ചപ്പാടോടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ കെ.സിക്ക് സദസ്സിൽ നിന്ന് നിറഞ്ഞ കയ്യടി കിട്ടാൻ കാരണവും ആ നിലപാട് തന്നെയാണ്.

Advertisment