കലയ്ക്കു വിവാഹ സമ്മാനമായി സ്വര്‍ണ മോതിരം നല്‍കി കെ.സി വേണുഗോപാല്‍ എം.പി. ആലപ്പുഴ നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ മന്ദിര്‍ അന്തേവാസിയാണു കല. പുതിയ കോണ്‍ഗ്രസ് ഭരണസമിതി നഗരസഭയുടെ ചുമതയേറ്റെടുത്ത ശേഷം നടന്ന ആദ്യ വിവാഹം കൂടിയാണിത്

New Update
kc gift

ആലപ്പുഴ: മഹിളാ മന്ദിറിലെ അന്തേവാസിയായ നവവധു കലയ്ക്ക് സ്നേഹ സമ്മാനമായി കെ.സി വേണുഗോപാല്‍ എം.പിയുടെ വക ഒരു സ്വര്‍ണ മോതിരം. 

Advertisment

മാനസിക വെല്ലുവിളി നേരിടുന്ന മതാവ് മാത്രമുള്ള കല കഴിഞ്ഞ എട്ടുവര്‍ഷത്തിലേറെയായി ആലപ്പുഴ നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ മന്ദിര്‍ അന്തേവാസിയാണ്. 

25344160-e937-47d4-b2c9-4c25c6f66a15

നിരാലംബരായ പെണ്‍കുട്ടികള്‍ക്കും അശരണരായ സ്ത്രീകള്‍ക്കും സാന്ത്വനമാണ് മഹിളാ മന്ദിര്‍. പുതിയ കോണ്‍ഗ്രസ് ഭരണസമിതി നഗരസഭയുടെ ചുമതയേറ്റെടുത്ത ശേഷം നടന്ന ആദ്യ വിവാഹം കൂടിയാണു കലയുടേത്. 

നഗരസഭാ ചെയര്‍പേഴ്സണ്‍ ഈ വിഷയം കെ.സി വേണുഗോപാല്‍ എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതു പ്രകാരം അദ്ദേഹം കലയുമായി വീഡിയോ കോള്‍ വഴി സംസാരിക്കുകയും തുടര്‍ന്നു വിവാഹ സമ്മാനമായി ഒരു സ്വര്‍ണ്ണ മോതിരം വാഗ്ദാനം ചെയ്യുകയും ആയിരുന്നു. 

bfb98e53-335c-4f72-8a0f-adedaeaf7800

കഴിഞ്ഞ ദിവസം നഗരസഭ ചെയര്‍പേഴ്സണ്‍ മോളി ജേക്കബ് സ്വര്‍ണ മോതിരം കലയ്ക്കു കൈമാറി. ഹരിപ്പാട് താമല്ലാക്കല്‍ സ്വദേശി അനൂപാണു കലയെ വിവാഹം കഴിച്ചത്.

Advertisment