Advertisment

കെ.സി.വേണുഗോപാല്‍ എംപിയുടെ നിരന്തര ആവശ്യം അംഗീകരിച്ച് ധന്‍ബാദ് എക്സ്പ്രസ്സില്‍  രണ്ടു ഡി റിസര്‍വ്വ് കോച്ചുകള്‍ അനുവദിച്ച് റെയില്‍വെ. ദൈനംദിന സീസണ്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് കെ.സി.വേണുഗോപാല്‍ എംപി

 യാത്രക്കാര്‍ കെ.സി.വേണുഗോപാല്‍ എംപിയെ യാത്രാ ദുരിതം ധരിപ്പിച്ചു. റെയില്‍വെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഈ ആവശ്യം കെ.സി.വേണുഗോപാല്‍ പലപ്പോഴായി ഉന്നയിച്ചിരുന്നു. അനുകൂല നടപടി ഉണ്ടാകുമെന്ന് എംപിക്ക് റെയില്‍വെ ഉറപ്പുനല്‍കിയിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
kc venugopal

ആലപ്പുഴ: ധന്‍ബാദ് എക്സ്പ്രസ്സില്‍ രണ്ടു കോച്ചുകള്‍ ഡി റിസര്‍വ്വ് ചെയ്ത് ഉത്തരവിറക്കിയതായി റെയില്‍വെ മന്ത്രാലായം കെ.സി.വേണുഗോപാല്‍ എംപിയെ അറിയിച്ചു. മാര്‍ച്ച് 24 മുതല്‍ ആലപ്പുഴ മുതല്‍ കോയമ്പത്തൂര്‍ വരെ സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് ഈ സൗകര്യം ലഭ്യമാകും. ഇക്കാര്യം വ്യക്തമാക്കി ജനുവരി 31ന് റെയില്‍വെ ഉത്തരവിറക്കി.

Advertisment

സീസണ്‍ ടിക്കറ്റുകാര്‍ക്ക് നേരത്തെ ആലപ്പുഴ മുതല്‍ കോയമ്പത്തൂര്‍ വരെ സ്ലീപ്പര്‍ക്ലാസില്‍ യാത്ര ചെയ്യുന്നതിന് അനുവാദം ഉണ്ടായിരുന്നു. എന്നാലിത് ഇടക്കാലത്ത് റെയില്‍വെ പിന്‍വലിച്ചിരുന്നു. ഇത് ദൈനംദിന യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണുണ്ടാക്കിയത്.


 യാത്രക്കാര്‍ കെ.സി.വേണുഗോപാല്‍ എംപിയെ യാത്രാ ദുരിതം ധരിപ്പിച്ചു. റെയില്‍വെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഈ ആവശ്യം കെ.സി.വേണുഗോപാല്‍ പലപ്പോഴായി ഉന്നയിച്ചിരുന്നു. അനുകൂല നടപടി ഉണ്ടാകുമെന്ന് എംപിക്ക് റെയില്‍വെ ഉറപ്പുനല്‍കിയിരുന്നു. 


ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങാന്‍ വൈകിയതിനെ തുടര്‍ന്ന് എംപി നിരന്തരം നടത്തിയ ഇടപെടലിലൂടെയാണ് റെയില്‍വെയുടെ നടപടി.  


ധന്‍ബാദ് എക്സ്പ്രസ്സില്‍ രണ്ടു കോച്ചുകള്‍ ഡി റിസര്‍വ്വ് സൗകര്യം ഏര്‍പ്പെടുത്തിയത് ദൈനംദിന സീസണ്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് കെ.സി.വേണുഗോപാല്‍ എംപി വ്യക്തമാക്കി.

 

Advertisment