കെ.സി. വേണുഗോപാല്‍ എം.പിയെ റൗഡിയെന്നു അധിക്ഷേപിച്ചു മണിശങ്കര്‍ അയ്യര്‍. അയ്യരെ ഇറക്കി കളിക്കുന്നതു സി.പി.എം!. കെ.സിയുടെ ജനപിന്തുണ സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നു.

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണു കെ.സി. വേണുഗോപാല്‍ എം.പിക്കെതിരെ മണിശങ്കര്‍ അയ്യര്‍ രംഗത്തു വരുന്നതെന്നും ശ്രദ്ധേയമാണ്.

New Update
manisanakar

കോട്ടയം: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയെ റൗഡിയെന്നു അധിക്ഷേപിച്ചു മുന്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍.

Advertisment

മണിശങ്കര്‍ അയ്യരെ ഇറക്കി കളിക്കുന്നതു സി.പി.എം എന്നു കോണ്‍ഗ്രസ്.

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണു കെ.സി. വേണുഗോപാല്‍ എം.പിക്കെതിരെ മണിശങ്കര്‍ അയ്യര്‍ രംഗത്തു വരുന്നതെന്നും ശ്രദ്ധേയമാണ്. 

തുടര്‍ച്ചയായി ഇടതു വേദികളില്‍ പ്രത്യക്ഷപ്പെടുന്ന മണിശങ്കര്‍ അയ്യർ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ല.

ഇക്കാര്യം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു.

ഇന്നലെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചു മണിശങ്കര്‍ അയ്യര്‍ രംഗത്തു വന്നത്. 

തന്റെ നിലപാട് ഇന്നും ആവര്‍ത്തിച്ച അദ്ദേഹം കെ.സി. വേണുഗോപാല്‍ എം.പിയെ കടന്നാക്രമിക്കുകയായിരുന്നു.

അയ്യര്‍ക്കു പിന്നില്‍ സി.പി.എമ്മാണെന്ന വിലയിരുത്തലിലാണു കോണ്‍ഗ്രസ്. 

കോണ്‍ഗ്രസിനെ നിയമസഭാ തെഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്ന നേതാവാണു കെ.സി. ഭിന്നതകള്‍ ഇല്ലാത്ത കോണ്‍ഗ്രസ് നേതൃത്വം സി.പി.എമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. 

പാലാക്കാട്ടെ നെല്‍കര്‍ഷകരെയും ആലപ്പുഴയിലെ വീട്ടമ്മമാരെയും കണ്ടു  അവരുടെ പ്രശ്‌നങ്ങള്‍ കേട്ടറിയുന്ന കെ.സി. വേണുഗോപാലിന്റെ ജനസമ്പര്‍ക്ക പരിപാടിക്കു വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത്.

k c venugopal

എന്നാല്‍, വേണുഗോപാലിന് ഇപ്പോള്‍ അടുക്കളയില്‍ നിന്നു പുറത്തിറങ്ങാന്‍ സമയമില്ല, കപ്പ വേവുന്നത് എങ്ങനെയെന്നു പരിശോധന നടത്തുകയാണ് എന്നെല്ലാം മന്ത്രിമാര്‍ തന്നെ അധിക്ഷേപം നടത്തുന്ന അവസ്ഥയിലേക്കു സി.പി.എം തരംതാണു.

CPM

2007 നു ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയതെന്നിരിക്കേ സ്വര്‍ണ കൊള്ളയിലും കെ.സി വേണുഗോപാല്‍ എം.പിയെ കൂട്ടിക്കെട്ടാനും സി.പി.എം കരുനീക്കം നടത്തിയിരുന്നു. 

പ്രതിപക്ഷ നേതാവിന്റെ പുതുയുഗ യാത്ര കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന അതേ ദിവസം മുഖ്യമന്ത്രി തന്നെ കെ.സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്തു സി.പി.എം ആരോപണം ഉയര്‍ത്തി. 

mani-sankar

പിന്നാലെ സി.പി.എം സൈബര്‍ സംഘങ്ങളും ഇത്തരം പ്രചാരണങ്ങള്‍ കൊഴുപ്പിക്കുണ്ട്. ഇതിനൊപ്പമാണു മണിശങ്കര്‍ അയ്യരെ കൂടി ഇറക്കി സി.പി.എം കെ.സി വേണുഗോപാലിനെ ലക്ഷ്യമിടുന്നത്.

രണ്ടാഴ്ച മുന്‍പു വരെ പ്രതിപക്ഷ നിരയിലുള്ള വി.ഡി. സതീശന്‍ മുതലിങ്ങോട്ടുള്ള എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരെയും മുറതെറ്റാതെ ആക്രമിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പൊടുന്നനെ കെ.സി. വേണുഗോപാലിന്റെ നേരെ തിരിയുന്നതാണു രഷ്ട്രീയ കേരളം കണ്ടത്. 

PINARAYI VIJAYAN NILAMBUR

ജോണ്‍ ബ്രിട്ടാസും നികേഷ് കുമാറും നയിക്കുന്ന, കേരളത്തിലെ ഏറ്റവും സംഘടിതവും ശക്തവുമായ മാധ്യമപ്പട തയാറാക്കുന്ന തിരക്കഥകളല്ലാതെ വേറൊന്നും പറയാത്ത വിജയന്റെ പ്രതികരണം പലര്‍ക്കും അമ്പരപ്പുണ്ടാക്കിയിരുന്നു.

 കേരള രാഷ്ട്രീയം അടുത്തുനോക്കുന്നവര്‍ക്കു പിണറായിയുടെ നീക്കത്തില്‍ അമ്പരപ്പുണ്ടായില്ല. നാളുകളായി അവര്‍ കണ്ട സൂചനകളാണ് ഇപ്പോള്‍ ഒന്നൊന്നായി പുറത്തേക്കു വരുന്നത്.

കോണ്‍ഗ്രസിലെ യഥാര്‍ഥ ഭീഷണി ശബ്ദമുള്ള നേതാക്കളല്ല. ശബ്ദങ്ങള്‍ക്കു പിന്നിലെ ബുദ്ധിയാണ്. അതാണു കെ.സി. വേണുഗോപാലിനെ ലക്ഷ്യമിടാന്‍ ഇടതു പക്ഷത്തെ പ്രേരിപ്പിക്കുന്നത്. 

kc venugopal mp press meet

ഇടതുപക്ഷം ഭയപ്പെടുന്നത് അച്ചടക്കമുള്ള ഒരു കോണ്‍ഗ്രസിനെയാണ്. കോണ്‍ഗ്രസിനെ ഒറ്റെക്കെട്ടാക്കുന്നതിലെ മാസ്റ്റര്‍ ബ്രെയിന്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാല്‍ എം.പിയാണെ തിരിച്ചറിവ് വന്നതിനെത്തുടര്‍ന്നാണ് ഇന്ന് ഇടതുപക്ഷത്തിന്റെ ആക്രമണദിശ മാറുന്നത്.

Advertisment