Advertisment

സന്ധി, ഹൃദയ ആരോഗ്യവുമായി ബന്ധപ്പെട്ട ചികില്‍സാ ; ബോധവല്‍ക്കരണത്തില്‍ പങ്കാളിയായി എം എസ് ധോണി

New Update
85

കൊച്ചി: സന്ധി ആരോഗ്യം, ഹൃദയാരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികില്‍സാ ബോധവല്‍ക്കരണത്തിനായി എം എസ് ധോണി ഇന്ത്യയില്‍ നിന്നുള്ള ആഗോള മെഡിക്കല്‍ ഡിവൈസ് കമ്പനിയായ മെറിലുമായി സഹകരിക്കുന്നു. 2022 സെപ്റ്റംബര്‍ മുതല്‍ ആരംഭിച്ച ‘ട്രീറ്റ്മെന്‍റ്സരൂരിഹെ’ എന്ന പേരിലുള്ള അവബോധ പരിപാടിയിലാണ് ധോണി പങ്കാളിയാകുന്നത്.

Advertisment

സാമൂഹ്യ മാധ്യമങ്ങളില്‍ 10 ദശലക്ഷം ഇമ്പ്രഷനുകള്‍ സൃഷ്ടിച്ച നവീനമായ കാമ്പെയിനാണ് ഇത്.. വീടുകളിലെ പ്രായമായവരോട് സഹാനുഭൂതിയോടെ ഇടപെടുന്ന എം എസ് ധോണിയെ ആണ് കാമ്പെയിനില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആരോഗ്യകരമായ ജീവിതത്തിനു രാജ്യം കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും ശാസ്ത്രീയമായ രീതികള്‍ വഴി രോഗങ്ങളെ പ്രതിരോധിക്കുന്നത് ഏറെ നിര്‍ണായകമാണെന്ന് മെറില്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് സഞ്ജീവ് ഭട്ട് പറഞ്ഞു. 

ദേശീയ ബോണ്‍ ആന്‍റ് ജോയിന്‍റ് ദിനത്തോടനുബന്ധിച്ച് സന്ധിവേദനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും മെറില്‍ ശ്രമിക്കുന്നുണ്ട്.

 

Advertisment