New Update
/sathyam/media/media_files/cIel6ioIilEPNAE0ReCb.jpg)
തലശ്ശേരി: നിയമസഭ സ്പീക്കറും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എൻ. ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക 'ആമിനാസി'ൽ എ.എൻ സറീന(70)അന്തരിച്ചു. അസുഖത്തെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് അന്ത്യം.
Advertisment
പരേതനായ കെ.പി. അബൂബക്കർ ആണ് പിതാവ്. മാതാവ്: പരേതയായ എ.എൻ. ആസിയുമ്മ. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കൾ: എ.എൻ. ഷാഹിർ (ബിസിനസ്), എ.എൻ. ആമിന.
മരുമക്കൾ: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ.കെ. നിഷാദ് (മസ്‌കറ്റ്). സഹോദരങ്ങൾ: എ.എൻ. ജമീല, എ.എൻ. റംല, എ.എൻ. റഹ്മ, എ.എൻ. സാബിറ, എ.എൻ. അബ്ദുൾ സലാം, എ.എൻ. വാഹിദ. കബറടക്കം ഞായറാഴ്ച ഒന്നിന് കോടിയേരി വയലളം ജുമാ മസ്ജിദ് കബറിസ്താനിൽ.