Advertisment

സി-ആപ്റ്റ് കോഴ്‌സുകള്‍ നടത്താന്‍ ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു

New Update
36

കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ്  മള്‍ട്ടിമീഡിയ അക്കാദമിയില്‍ തൊഴിലധിഷ്ഠിതകോഴ്‌സുകളായ  ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിന്‍, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് ആൻഡ് ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ്, കോര്‍പ്പറേറ്റ് ഫിനാന്‍സ്, പിജിഡിസിഎ, ഡിസിഎ, ഡിഎഫ് എഫ് എ  എന്നീ കോഴ്‌സുകളും  സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, പൈത്തണ്‍, ടാലി, ഇഎഫ്എക്‌സ് / എഡിറ്റ് എക്‌സ്‌പെര്‍ട്ട്, എംഎസ് ഓഫീസ് തുടങ്ങി 78- ഓളം  കോഴ്‌സുകള്‍ നടത്താന്‍ ഫ്രാഞ്ചൈസികളെ ചുമതലപെടുത്തുന്നു. ജനുവരി 31 വരെ അപേക്ഷിക്കാം.

പരീക്ഷ നടത്തിപ്പ്, സര്‍ട്ടിഫിക്കറ്റ്  നല്‍കല്‍  എന്നിവ  സി-ആപ്റ്റിന്റെ ചുമതലയായിരിക്കും. കൂടുതല്‍  വിവരങ്ങള്‍ക്ക് www.captmultimedia.com എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിക്കുക. ഫോണ്‍ 0471-2467728, 9847131115, 9778192644. ഇമെയില്‍ mma@ captkerala.com.

Advertisment