Advertisment

പിണറായിയുടെ ഏത് വകുപ്പ് അന്വേഷിച്ചാലും സത്യം പുറത്ത് വരില്ല, ഈ അന്വേഷണം സിപിഐയെ തൃപ്തിപ്പെടുത്താൻ- കെ. മുരളീധരൻ

New Update
2390430-k-muraleedharan-1

പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കകോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ‘ജുഡീഷ്യൽ അന്വേഷണം മാത്രമേ ഞങ്ങൾ അംഗീകരിക്കൂ​. പിണറായിയുടെ വകുപ്പിന് കീഴിലുള്ള ഒരന്വേഷണ ഏജൻസി അന്വേഷിച്ചാലും സത്യം പുറത്ത് വരില്ല.

Advertisment

ക്രൈം ബ്രാഞ്ച് അന്വേഷണം എന്നത് സി.പി.ഐയെ തൃപ്തിപ്പെടുത്താനും എം.ആർ. അജിത് കുമാറിനെ രക്ഷിക്കാനുമുള്ള ശ്രമമാണ്. അത് അംഗീകരിക്കാനാവില്ല’ -കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

പൂരം കലക്കലിൽ തുടരന്വേഷണത്തിന് സംസ്ഥാന സർക്കാർ നിർദേശം നൽകിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ എ.ഡി.ജി.പി എം.ആർ അജിത് കുമാർ നടത്തിയ അന്വേഷണ റിപ്പോർട്ട് തള്ളിയാണ് സംസ്ഥാന സർക്കാർ തുടരന്വേഷണത്തിന് നിർദേശം നൽകിയത്. വ്യാഴാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

Advertisment