കൂൺ കൃഷിയിൽ വിപ്ലവത്തിനൊരുങ്ങി കേരളം; പരിശീലനത്തിനായി കർഷകസംഘം ഹിമാചലിലേക്ക് ; കൃഷി മന്ത്രി പി പ്രസാദിൻ്റെ പ്രത്യേക താല്പര്യ പ്രകാരമാണ് കൂൺ കർഷകരെ പരിശീലനത്തിനായി അയക്കുന്നത്

New Update
mushroom7890

കൊച്ചി :കേരളത്തിൽ കൂൺ കൃഷി കൂടുതൽ ശാസ്ത്രീയമായി വ്യാപിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പിന്റെയും സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെയും നേതൃത്വത്തിൽ 25 കർഷകരുടെ ആദ്യ സംഘം ഹിമാചൽ പ്രദേശിലെ സോളനിലേക്ക് യാത്ര തിരിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള കൂൺ കർഷകരും സംരംഭകരും ഉൾപ്പെടുന്ന സംഘം സോളനിലെ ഐ.സി.എ.ആർ - ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസർച്ചിൽ  ഫെബ്രുവരി 2 മുതൽ 6 വരെ പരിശീലനത്തിൽ പങ്കെടുക്കും. 

Advertisment

health

ഹോർട്ടികൾച്ചർ മിഷൻ നടപ്പിലാക്കുന്ന 'സമഗ്ര കൂൺ ഗ്രാമം' പദ്ധതിയുടെ തുടർച്ചയായാണ് പഠനയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.കൃഷിമന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ കൂൺ കർഷകരുടെയും ഉദ്യോഗസ്ഥരുടെയും പത്തംഗസംഘം   സോളനിലെ ഐ സി എ ആർ-  ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസർച്ച് സന്ദർശിച്ചതിന്റെ തുടർച്ചയായി മന്ത്രിയുടെ പ്രത്യേക താല്പര്യം പ്രകാരമാണ്  കൂൺ കർഷകരെ   പരിശീലനത്തിനായി അയക്കുന്നത്.

p prasad.jpg

 കൂൺ ഇനങ്ങളിലെ കൃഷിയിലെ സാങ്കേതികത്വം, ആധുനിക കൃഷി രീതികൾ, കൂൺ ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനവ്, വൈവിധ്യമാർന്ന കൂൺ വിഭവങ്ങൾ, വാണിജ്യ പ്രാധാന്യമുള്ള കൂൺ ഇനങ്ങളും ഉത്പന്നങ്ങളും തുടങ്ങി വിവിധങ്ങളായ പരിശീലനങ്ങളാണ്  ലക്ഷ്യം. പരിശീലനം കേരളത്തിലെ കൂൺ കൃഷി മേഖലക്ക് പുതിയ അറിവും നവീന സാങ്കേതിക പിന്തുണയും നൽകും.കൂൺ കൃഷിയെ ഒരു ശക്തമായ കാർഷിക സംരംഭമായി വികസിപ്പിച്ച് കർഷക വരുമാനം വർദ്ധിപ്പിക്കാനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും പരിശീലന പരിപാടികൾ സഹായകരമാകും.

b3fd31f2-e862-4f73-911c-b1247b738e03

 ഹോർട്ടികൾച്ചർ മിഷൻ ജോയിന്റ് ഡയറക്ടർ പി ഷക്കീല , അസിസ്റ്റന്റ് ഡയറക്ടർമാരായ നൂബിയ ബഷീർ, ടി ആർ സ്വപ്ന  എന്നിവർ പഠന സംഘത്തെ നയിക്കും.

Advertisment