Advertisment

ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി കേരളം. കഴിഞ്ഞ വർഷം കേരളം കണ്ടത് 2.18 കോടി ആഭ്യന്തര സഞ്ചാരികൾ. വിദേശത്ത് നിന്നെത്തിയത് ആറര ലക്ഷം പേർ. കോവളത്തെ തഴഞ്ഞ് സഞ്ചാരികളെത്തുന്നത് കൊച്ചിയിലേക്ക്. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ റിക്കോർഡിട്ട് കേരളം

വിദേശ സഞ്ചാരികളുടെ എണ്ണത്തിലും  ഒന്നാം സ്ഥാനത്ത് എറണാകുളമാണ്. 2023ൽ 2,79,904 വിദേശികളാണ് എറണാകുളത്ത് എത്തിയത്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

New Update
kerala tourism1.jpg

തിരുവനന്തപുരം: ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി വീണ്ടും കേരളം മാറുകയാണ്.  കേരളത്തിലെത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം സർവകാല റിക്കോർഡിൽ എത്തിയിരിക്കുകയാണെന്നാണ് സർക്കാർ കണക്കുകൾ. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. കഴിഞ്ഞ വർഷം 2.18 കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളം കാണാനെത്തിയതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വെളിപ്പെടുത്തി. ഇതൊരു വൻ കുതിച്ചു ചാട്ടമാണ്.

Advertisment

2022നെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കഴിഞ്ഞ വർഷം 15.92 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.  2022ൽ 1,88,67,414 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കേരളാ ടൂറിസം ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിൽ നടത്തുന്ന വമ്പൻ പ്രചാരണം ഫലം കാണുന്നു എന്നതിന്റെ തെളിവാണിത്. കോവിഡിനു മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് 2023ൽ 18.97% ശതമാനം വർദ്ധിച്ചു.


 മുൻകാലങ്ങളിൽ കോവളം കാണാനാണ് സഞ്ചാരികൾ ഭൂരിഭാഗവും എത്തിയിരുന്നതെങ്കിൽ ഇപ്പോൾ കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തുന്നത് എറണാകുളം ജില്ലയിലേക്കാണ്. ഇടുക്കി, തിരുവനന്തപുരം, വയനാട് ജില്ലകളിലേക്കും കൂടുതൽ സഞ്ചാരികളെത്തുന്നു.


വിദേശ സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ട്. 2022ൽ 3,45,549 വിദേശ സഞ്ചാരികളാണ് കേരളത്തിൽ എത്തിയതെങ്കിൽ 2023ൽ ഇത് 6,49,057 ആയി വർദ്ധിച്ചു. പക്ഷേ ഇത് കോവിഡിന് മുൻപുള്ള സ്ഥിതിയിലേക്ക് മാറിയിട്ടില്ല. റഷ്യയിലും പശ്ചിമേഷ്യയിലും യുദ്ധം നടക്കുന്നതിനാലും ലോകമാകെ സാമ്പത്തിക മാന്ദ്യമുള്ളതിനാലും ലോക ടൂറിസത്തിന് ഇപ്പോൾ നല്ലകാലമല്ല. അതിനിടയിൽ കേരളം ഇത്രയെങ്കിലും പിടിച്ചു നിൽക്കുന്നത് വലിയ കാര്യമാണെന്ന് ടൂറിസം രംഗത്തെ വിദഗ്ദ്ധർ പറയുന്നു.

 

ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ എത്തിയതും കോവളം കാണാനല്ല. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും  ഒന്നാം സ്ഥാനത്ത് എറണാകുളമാണ്. 2023ൽ 2,79,904 വിദേശികളാണ് എറണാകുളത്ത് എത്തിയത്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

Advertisment