New Update
/sathyam/media/media_files/2024/12/06/rG3CChhcK4XpHetl1umC.jpeg)
കോട്ടയം: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്നു 21,22 തിയതികളില്‍ കോട്ടയത്തു സംഘടിപ്പിക്കുന്ന ജില്ലാ തല കേരളോത്സവത്തില്‍ നേരിട്ടുള്ള മത്സരങ്ങളിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.
Advertisment
കലാ മത്സരങ്ങളില്‍ വായ്പാട്ട് (ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസ്സി, സിത്താര്‍, വീണ, ഗിത്താര്‍, ഹാര്‍മോണിയം (ലൈറ്റ്), ഫൂട്ട്, സ്റ്റോറി റൈറ്റിംഗ് (ഇംഗ്ലീഷ്/ഹിന്ദി) എന്നീ ഇനങ്ങള്‍ ജില്ലാതലത്തില്‍ മത്സരിക്കുന്നതിനാണ് നേരിട്ട് എന്‍ട്രികള്‍ സ്വീകരിക്കുന്നത്.
2025 ജനുവരി ഒന്നിന് 15 വയസ്സ് തികയുന്നവരും 29 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങള്‍ക്ക് ഡിസംബര്‍ 15 വൈകിട്ട് അഞ്ചുമണിക്കു മുമ്പായി വേേു:െ//സലൃമഹീെേമ്മാ.രീാ എന്ന സൈറ്റില്‍ കയറി പേര് രജിസ്റ്റര്‍ ചെയ്യാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us