കേരളത്തിലെ ആദ്യ ഡിസൈൻ ഫെസ്റ്റിവൽ ‘റെൻഡർ 2026’ മൂന്നാം ദിനം; ആനിമേഷൻ  വിഎഫ്എക്സ് മേഖലയിലെ സാധ്യതകൾ ചർച്ചയായി

New Update
VFX

കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഡിസൈനിന്റെ ആഭിമുഖ്യത്തിൽ നടന്ന കേരളത്തിലെ ആദ്യത്തെ ഡിസൈൻ ഫെസ്റ്റിവലായ ‘റെൻഡർ 2026’ മൂന്നാം ദിനത്തിലും ആവേശകരമായ പരിപാടികളോടെ മുന്നേറി. ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തിലെ പ്രധാന ആകർഷണം ‘അൺലോക്കിങ് ആനിമേഷൻ, വിഎഫ്എക്സ് ആൻഡ് വെഞ്ചേഴ്സ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയായിരുന്നു. 

Advertisment

ഈ സെഷൻ കേരള സ്റ്റാർട്ടപ്പ് മിഷന്റെയും സായിക്കിന്റെയും സഹകരണത്തോടെയായിരുന്നു സംഘടിപ്പിച്ചത്. എക്സ്.ആർ ഹൊറൈസൺ സ്ഥാപകൻ ഡെൻസിൽ ആന്റണി മോഡറേറ്ററായ ചർച്ചയിൽ ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ് രംഗത്തെ വിദഗ്ധരായ വിശാൽ ടോം ഫിലിപ്പ് (ക്രിയേറ്റീവ് ഡയറക്ടർ & കോ-ഫൗണ്ടർ, ബൈനറി സർക്കസ്), അസീം കാട്ടാലി (കോ-ഫൗണ്ടർ & ഡയറക്ടർ, ഇനോയിൻസ്), ലെഫ്റ്റനന്റ് കമാൻഡർ സജിത് കുമാർ (പ്രോജക്ട് ഡയറക്ടർ, കേരള സ്റ്റാർട്ടപ്പ് മിഷൻ), മുകേഷ് ദേവ് (ഫൗണ്ടർ & സിഇഒ, ബൻസാൻ സ്റ്റുഡിയോ) എന്നിവർ പങ്കെടുത്തു.

ക്രിയേറ്റീവ് സ്റ്റാർട്ടപ്പുകൾ നേരിടുന്ന വെല്ലുവിളികളും ആനിമേഷൻ മേഖലയിലെ പുതുതലമുറ തൊഴിൽ സാധ്യതകളും പാനൽ ചർച്ചയിൽ വിശദമായി ചർച്ചയായി. ഇതിനോടൊപ്പം നടന്ന പിച്ച് ഡെസ്കിൽ പുതിയ സംരംഭകർ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു.

ഫെസ്റ്റിവലിന്റെ ഭാഗമായി വൈവിധ്യമാർന്ന വർക്ക്ഷോപ്പുകളും സംഘടിപ്പിക്കപ്പെട്ടു.
‘രാസ് എന്റർടൈൻമെന്റ്‌സ്’യുടെ നേതൃത്വത്തിൽ സിനിമാ നിർമ്മാണത്തെക്കുറിച്ചുള്ള ഏകദിന വർക്ക്ഷോപ്പ് നടന്നു. കോളേജിന്റെ ഓപ്പൺ ഏരിയയിൽ ബിമൽ, ശ്രീകുമാർ, അഭിനന്ദ് എന്നിവരുടെ നേതൃത്വത്തിൽ സ്കിം ബോർഡിംഗ് പരിശീലനവും സംഘടിപ്പിച്ചു.

നാലു ദിവസങ്ങളിലായി നടക്കുന്ന ഈ ഡിസൈൻ ഫെസ്റ്റിവൽ കേരളത്തിലെ ഡിസൈൻ പ്രേമികൾക്കും വിദ്യാർത്ഥികൾക്കും വലിയൊരു പഠനവേദിയാണ് ഒരുക്കുന്നത്. ഫെസ്റ്റിവൽ ഇന്ന് സമാപിക്കും.

Advertisment