/sathyam/media/media_files/2025/08/07/kfon-2025-08-07-15-30-59.jpg)
മലപ്പുറം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെഫോണിന് മലപ്പുറം ജില്ലയില്‍ ശക്തമായ മുന്നേറ്റം. വീടുകള്‍, ഓഫീസുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ കെഫോണ്‍ കണക്ഷനുകള്‍ക്ക് വലിയ സ്വീകാര്യതയാണ് മലപ്പുറത്ത് ലഭിക്കുന്നത്.
മിതമായ നിരക്കില്‍ അതിവേഗവും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കൊണ്ട് ജില്ലയിലെ ഡിജിറ്റല്‍ കണക്റ്റിവിറ്റിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് കെഫോണ്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കെഫോണ്‍ ഉപഭോക്താക്കളുള്ള ജില്ലയും മലപ്പുറമാണ്.
കെഫോണ്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 30,044 കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കലക്ടറേറ്റ് ഉള്‍പ്പെടെ 3195 സര്‍ക്കാര്‍ ഓഫീസുകള്‍ നിലവില്‍ കെഫോണ്‍ നെറ്റുവര്‍ക്കിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു.
ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ ലക്ഷ്യമിട്ട് ജില്ലയില്‍ ആകെ 3,558 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇതിനോടകം സൗജന്യ കണക്ഷനുകള്‍ നല്‍കി.
പ്രാദേശിക തലത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 395 ലോക്കല്‍ നെറ്റ്‌വർക്ക് ഓപ്പറേറ്റര്‍മാര്‍ കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
ആയിരത്തിലധികം കണക്ഷനുകൾ നൽകി പ്ലാറ്റിനം കാറ്റഗറിയിൽ ഇടം നേടിയ ആദ്യ പാർട്ണറെന്ന നേട്ടം കരസ്ഥമാക്കിയ സ്പുട്നിക് പ്രവർത്തനം നടത്തുന്നതും മലപ്പുറം ജില്ല കേന്ദ്രീകരിച്ചാണ്.
പുതിയ ഗാര്‍ഹിക കണക്ഷനുകള്‍ക്കായി ‘എന്റെ കെഫോണ്‍’ മൊബൈല്‍ ആപ്പിലൂടെയോ ഔദ്യോഗിക വെബ്‌സൈറ്റായ www.kfon.in ലൂടെയോ രജിസ്റ്റര്‍ ചെയ്യാം.
കൂടാതെ 1800 570 4466 എന്ന ടോള്‍ഫ്രീ നമ്പറിലൂടെയും രജിസ്‌ട്രേഷന്‍ നടത്താം. കെഫോണ്‍ പ്ലാനുകളും ഓഫറുകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി 90616 04466 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ‘KFON Plans’ എന്ന് സന്ദേശം അയച്ചാല്‍ ലഭ്യമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us