സംസ്ഥാന നേതൃത്വ ക്യാമ്പോടെ തെരഞ്ഞെടുപ്പിനൊരുങ്ങി എൻഡിഎ; പുതിയ ഘടക കക്ഷികളെ ഉൾപ്പെടുത്തി എൻഡിഎ വിപുലീകരിച്ചു; നാഷണൽ ഫാർമേഴ്സ് പാർട്ടി, ജനാധിപത്യ രാഷ്ട്രീയ സഭ എന്നീ പാർട്ടികൾ എൻഡിഎയുടെ ഭാ​ഗമായി

മുന്നണി വിപുലീകരണത്തിൻ്റെ ഭാ​ഗമായി നിരവധി പാർട്ടികളാണ് മുന്നണിയിലേക്ക് എത്തുന്നത് എന്ന് നേതാക്കൾ അവകാശപ്പെട്ടു. നാഷണൽ ഫാർമേഴ്സ് പാർട്ടി, ജനാധിപത്യ രാഷ്ട്രീയ സഭ എന്നീ പാർട്ടികൾ എൻഡിഎയുടെ ഭാ​ഗമായി.

New Update
nda state convension
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. വികസിത കേരളം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനത്തിന് എൻഡിഎയ്ക്ക് ലഭിക്കുന്നത് വലിയ പിന്തുണയാണ് എന്ന് ക്യാമ്പ് വിലയിരുത്തി. 

Advertisment

മുന്നണി വിപുലീകരണത്തിൻ്റെ ഭാ​ഗമായി നിരവധി പാർട്ടികളാണ് മുന്നണിയിലേക്ക് എത്തുന്നത് എന്ന് നേതാക്കൾ അവകാശപ്പെട്ടു. നാഷണൽ ഫാർമേഴ്സ് പാർട്ടി, ജനാധിപത്യ രാഷ്ട്രീയ സഭ എന്നീ പാർട്ടികൾ എൻഡിഎയുടെ ഭാ​ഗമായി.

എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻഡിഎ കൺവീനറും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ  തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായി. 

ബിജെപി മുൻ അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, ബിജെപി ദേശീയ കൗൺസിൽ അം​ഗം. പത്മജാ വേണു​ഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി, അഡ്വ. എസ് സുരേഷ്, ട്വന്റി-20 ചെയർമാൻ  സാബു ജേക്കബ്, ജെഎസ്എസ് സംസ്ഥാന അധ്യക്ഷൻ എ.വി താമരാക്ഷൻ മുൻ എംഎൽഎ, ശിവസേന സംസ്ഥാന അധ്യക്ഷൻ  പേരൂർക്കട ഹരികുമാർ, നാഷണലിസ്റ്റ് കേരളാ കോൺ​ഗ്രസ് ചെയർമാൻ കുരുവിളാ മാത്യൂസ്, കേരളാ കാമരാജ് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ  വിഷ്ണുപുരം ചന്ദ്രശേഖരൻ, സോഷ്യലിസ്റ്റ് ജനതാദൾ അധ്യക്ഷൻ  വി വി രാജേന്ദ്രൻ തുടങ്ങിയ ഘടക കക്ഷി നേതാക്കൾ ക്യാമ്പിൽ പങ്കെടുത്തു.

Advertisment