/sathyam/media/media_files/2026/02/20/remesh-chennithala-facebook-2026-02-20-14-40-21.jpg)
കൊച്ചി: സംസ്ഥാനത്ത് നവകേരള സർവ്വെ എന്ന പേരിൽ രാഷ്ട്രീയ പ്രചാരണമാണ് പിണറായി സർക്കാർ ലക്ഷ്യമിട്ടതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ഡിവൈഎഫ്ഐ പ്രവർത്തകരെ ഉപയോഗിച്ച് നടത്താൻ ലക്ഷ്യമിട്ട സർവ്വെ സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഹൈക്കോടതി ഈ സർവ്വെ തടഞ്ഞപ്പോൾ പൊതു പണം ഉപയോഗിച്ച് സുപ്രീം കോടതിയെ സമീപിക്കുകയാണെന്നും ഈ നിലപാട് ശരിയല്ലെന്നും കിഫ്ബിയിൽ നിന്ന് പോലും പണമെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന അവസ്ഥയിലാണ് പിണറായി സർക്കാരെന്നും സർക്കാരിന് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥർ ഇതിന് വില നൽകേണ്ടി വരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ കെടുകാര്യസ്ഥത നടമാടുകയാണെന്നും കത്രിക ഉള്ളിൽ വെയ്ക്കുന്ന ചികിത്സയാണെന്നും ആലപ്പുഴയിൽ ശസ്ത്രക്രിയയിൽ കത്രിക ഉള്ളിലായത് പോലെ നേരത്തെ കോഴിക്കോടും സംഭവിച്ചിരുന്നു.
അന്ന് നഷ്ട്ടപരിഹാരം നൽകാമെന്ന് പ്രഖ്യപിച്ച സർക്കാർ ഇതുവരെ നഷ്ട്ടപരിഹാരം നല്കിയിട്ടില്ലെന്നും നൂറിലേറെ സീറ്റുകൾ നേടി യു ഡി എഫ് അധികാരത്തിൽ വരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us