തന്ത്രിയുടെ അറസ്റ്റിന് പിന്നില്‍ ഗൂഡാലോചനയും ദുരൂഹതയും; അറസ്റ്റ് സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിന് എതിരെ ഉയര്‍ന്ന ആക്ഷേപത്തില്‍ നിന്നും വഴിതിരിക്കാനോയെന്ന് പ്രതിപക്ഷ നേതാവ്; ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് വിഡി സതീശൻ

തന്ത്രിയെ അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ ക്രെഡിറ്റാണെന്നാണ് സി.പി.എം ബൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിച്ചത്. അറസ്റ്റിന് പിന്നില്‍ ഗൂഡാലോചനയും ദുരൂഹതയുമുണ്ട്. 

New Update
vd satheesan press meet
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള കാരണം എന്താണെന്ന് എസ്.ഐ.ടി വ്യക്തമാക്കണം. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എന്ത് കുറ്റകൃത്യമാണ് തന്ത്രി ചെയ്തതെന്ന് എസ്.ഐ.ടി പൊതുസമൂഹത്തോട് വ്യക്തമാക്കേണ്ടതുണ്ട്. 

Advertisment

തന്ത്രിയെ അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ ക്രെഡിറ്റാണെന്നാണ് സി.പി.എം ബൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിച്ചത്. അറസ്റ്റിന് പിന്നില്‍ ഗൂഡാലോചനയും ദുരൂഹതയുമുണ്ട്. 


സി.പി.എമ്മിന് എതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ അതില്‍ നിന്നും വഴി തിരിക്കുന്നതിന് വേണ്ടി തന്ത്രിയെ അറസ്റ്റു ചെയ്തതാണോയെന്ന് സംശയിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 


തന്ത്രിക്ക് ജാമ്യം നല്‍കിയുള്ള കോടതി വിധിയില്‍ തെളിവ് ഇല്ലെന്നാണ് പറയുന്നത്.

മന്ത്രിയെയോ തന്ത്രിയെയോ അറസ്റ്റു ചെയ്താല്‍ കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം എന്താണെന്നു വ്യക്തമാക്കണമെന്ന് ജനുവരി 11-ന് തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. 


തെളിവന്റെ കണിക പോലും ഇല്ലാതെ ശബരിമല തന്ത്രിയെ പോലെ ഒരാള്‍ 40 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന സംഭവത്തെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം. 


തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജയിലില്‍ കിടക്കട്ടെ. പക്ഷെ എന്ത് തെറ്റാണ് ചെയ്തതെന്ന് പറയണം. ജയിലില്‍ കിടക്കാന്‍ ഇടയായ സാഹചര്യം എന്താണെന്ന് ജനം അറിയട്ടെ എന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

Advertisment