/sathyam/media/media_files/2026/02/21/vd-satheesan-press-meet-kochi-2026-02-21-16-48-31.jpg)
കൊച്ചി: ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അയച്ചത് പ്രതിപക്ഷ നേതാവാണെങ്കില്‍ എന്റെ ഔദ്യോഗിക വസതിയിലേക്ക് ഡി.വൈ.എഫ്.ഐക്കാര്‍ ഇരച്ചുകയറി ചെടിച്ചട്ടി ഉള്‍പ്പെടെ തകര്‍ത്തത് മന്ത്രിമാരുടെ പിന്തുണയോടെയാണോ ?
മന്ത്രിമാരാണോ അവരെ അയച്ചത് എന്ന് വിഡി സതീശൻ ചോദിച്ചു. പറവൂരിലെ സ്വകാര്യ വസതിയിലേക്ക് 30 പേര്‍ വന്ന് ബഹളമുണ്ടാക്കി അവിടെയുണ്ടായിരുന്നവരെ അടിച്ചു. എന്നിട്ടും വീടിനുള്ളില്‍ നിന്നവര്‍ക്കെതിരെയാണ് കേസെടുത്തത്.
അക്രമികള്‍ക്കെതിരെ കേസില്ല. സാധാരണയായി റീത്ത് വയ്ക്കല്‍ ഞങ്ങളുടെ പരിപാടിയല്ല. പയ്യന്നൂരില്‍ റീത്ത് വച്ചത് ആരാണ് ? നിന്നെ ഞങ്ങള്‍ കൊല്ലും എന്നാണ് എം.എന്‍ വിജയന്റെ മകനോട് പറഞ്ഞത്.
മന്ത്രിമാരുടെ വീട്ടില്‍ റീത്ത് വയ്ക്കാന്‍ പറയലല്ല എന്റെ ജോലി. എന്റെ വീട്ടിലേക്ക് ആളെ അയച്ചത് മന്ത്രിമാരാണോ എന്നു കൂടി പറഞ്ഞാല്‍ മതി.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ അക്രമം ഉണ്ടാക്കിയവര്‍ക്കിതെരെയും സ്വകാര്യ വസതിയില്‍ അക്രമം കാട്ടിയവര്‍ക്കെതിരെയും കേസില്ല.
അങ്ങനെയുള്ളവരാണ് ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്നത്. അതെല്ലാം തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മനസിലാകുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us