/sathyam/media/media_files/2026/02/27/kid-glow-2026-02-27-01-25-41.jpg)
കൊച്ചി: സൈബർ രംഗത്തെ പതുങ്ങിയിരിക്കുന്ന ചതിക്കുഴികളിൽ വീഴാതിരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പോലീസിൻ്റെ കിഡ് ഗ്ലൗ പദ്ധതിക്ക് എറണാകുളം റൂറൽ ജില്ലയിൽ തുടക്കമായി.
അങ്കമാലി വിശ്വജ്യോതി സ്ക്കൂളിൽ നടന്ന ചടങ്ങ് റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി വി.കെ രാജു മുഖ്യ പ്രഭാഷണം നടത്തി.
കോഡിനേറ്റർ പി.എസ്.എം അഷറഫ് അധ്യക്ഷത വഹിച്ചു. സ്ക്കൂൾ അസോ: ഡയറക്ടർ ഫാദർ എയ്ഞ്ചലോ ചക്കനാട്ട്, പ്രിൻസിപ്പാൾ റീനാ രാജേഷ്, വൈസ് പ്രിൻസിപ്പാൾ ഷാലി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
സൈബർ ഡോം എസ് .ഐ ഏ.ആർ ഷാജു, സൈബർ സെൽ എസ്.ഐ ബോബി കുര്യാക്കോസ്, അസി: സബ് ഇൻസ്പെക്ടർ പി.എം തൽഹത്ത് എന്നിവർ ക്ലാസുകൾ നയിച്ചു.
ഒൺലൈൻ ഗെയിമുകൾ, സാമ്പത്തിക ഇടപാടുകൾ, സമൂഹമാധ്യമങ്ങളിലെ പ്രശ്നങ്ങൾ, തുടങ്ങിയവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകും.
ഇതുവഴി നടക്കുന്ന തട്ടിപ്പുകൾ, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദമായ ക്ലാസുകൾ നൽകും.
സെമിനാറുകളും വീഡിയോ പ്രദർശനവും, ചർച്ചകളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും. റൂറൽ ജില്ലയിലെ എല്ലാ സ്ക്കുളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us