/sathyam/media/media_files/2026/03/09/ciasl-business-centre-2026-03-09-21-22-44.jpg)
കൊച്ചി: നഗരത്തിലെ ട്രാഫിക് കുരുക്കുകളില്‍ നിന്നു മാറി വിമാനത്താവളത്തിന്റെ സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ഒരു സംരംഭകനെ മോഹിപ്പിക്കുന്ന സൗകര്യങ്ങളില്‍ ഒന്നാണ്. ഇത്തരം ഇടങ്ങളില്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നതും സംരംഭകരെ ആകര്‍ഷിക്കാന്‍ പോന്നതാണ്.
രാജ്യത്ത് ചുരുക്കം ഇടങ്ങളില്‍ മാത്രാമണ് ഇത്തരം പ്രീമിയം സൗകര്യങ്ങള്‍ ഉള്ളത്. അത്തരം വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് ഇടം പിടിച്ചിരിക്കുകയാണു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് തൊട്ടടുത്ത് ആഗോള ബിസിനസ് ആശയങ്ങള്‍ക്കു ചിറകുനല്‍കാന്‍ സിയാല്‍ ഒരുക്കിയ സി.ഐ.എ.എസ്.എല്‍ ബിസിനസ് സെന്റര്‍.
എയ്‌റോപാര്‍ക്കില്‍ 30 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ അത്യാധുനിക മന്ദിരം കേവലം ഒരു ഓഫിസ് കെട്ടിടമല്ല, മറിച്ച് ഇന്ത്യയിലെ തന്നെ ജോലിസംസ്‌കാരത്തെ മാറ്റിമറിക്കുന്ന ഒരു പ്രീമിയം ബിസിനസ് ഹബ്ബാണ്.
/filters:format(webp)/sathyam/media/media_files/2026/03/09/ciasl-business-centre-2-2026-03-09-21-22-59.jpg)
40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളിലായി വ്യാപിച്ചു കിടക്കുന്ന കേന്ദ്രം ഒരു വിമാനത്താവള കമ്പനിയുടെ കീഴില്‍ നേരിട്ടു പ്രവര്‍ത്തിക്കുന്ന രാജ്യത്തെ തന്നെ അപൂര്‍വമായ പ്രീമിയം കോ-വര്‍ക്കിങ് സ്‌പേസ് എന്ന ഖ്യാതിയോടെയാണു ലോകത്തിനു മുന്നില്‍ തുറന്നിരിക്കുന്നത്.
വിമാനമിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ അതിനൂതനമായ ഒരു ഓഫിസ് മുറിയിലേക്ക് പ്രവേശിക്കാമെന്നതു സമയത്തിനു വിലനല്‍കുന്ന ആഗോള ബിസിനസ് എക്‌സിക്യൂട്ടീവുകള്‍ക്കും കണ്‍സള്‍ട്ടന്റുമാര്‍ക്കും വലിയൊരു അനുഗ്രഹമായി മാറും.
രാവിലെ വിമാനമിറങ്ങി അതിപ്രധാനമായ ഒരു ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുത്ത ശേഷം അടുത്ത വിമാനത്തില്‍ തന്നെ തിരികെ പോകാന്‍ സാധിക്കുന്ന ഈ സൗകര്യം യാത്രാക്ലേശമില്ലാതെ ബിസിനസ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും.
ഐ.ടി, ബാങ്കിങ്, കണ്‍സള്‍ട്ടന്‍സി മേഖലയിലുള്ള കമ്പനികള്‍ക്ക് അവരുടെ ആഗോള ക്ലയന്റുകളുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കാന്‍ ഈ സാമീപ്യം വലിയ തോതില്‍ കരുത്തുപകരും.
/filters:format(webp)/sathyam/media/media_files/2026/03/09/ciasl-business-centre-3-2026-03-09-21-23-16.jpg)
കൂടാതെ,ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് എയര്‍പോര്‍ട്ട് കാര്‍ഗോ ടെര്‍മിനലിന്റെ സാമീപ്യം വലിയ തോതില്‍ പ്രയോജനപ്പെടും.
400 മുതല്‍ 500 വരെ പ്രൊഫഷണലുകള്‍ക്കു ജോലി ചെയ്യാന്‍ സാധിക്കുന്ന വിപുലമായ സൗകര്യമുള്ള ഇവിടെ മുപ്പതോളം കമ്പനികള്‍ക്ക് ഒരേ സമയം പ്രവര്‍ത്തിക്കാന്‍ കഴിയും.
അത്യാധുനിക സൗകര്യങ്ങള്‍, മികച്ച തൊഴില്‍ അന്തരീക്ഷം
കേവലം ഒരു ഓഫിസ് കെട്ടിടം എന്നതിലുപരി, ഒരു സംരംഭകന് ആവശ്യമായതെല്ലാം വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന 'പ്ലഗ് ആന്‍ഡ് പ്ലേ' സംവിധാനമാണ് ഇവിടെയുള്ളത്. മുപ്പതോളം കമ്പനികള്‍ക്ക് ഒരേ സമയം പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
അതിവേഗ വൈ-ഫൈ, 24 മണിക്കൂര്‍ തടസമില്ലാത്ത വൈദ്യുതി, വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിവയ്ക്കു പുറമെ അതീവ സുരക്ഷയും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2026/03/09/ciasl-business-centre-4-2026-03-09-21-29-59.jpg)
വന്‍കിട കമ്പനികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച പ്രൈവറ്റ് ക്യാബിനുകള്‍, സ്വതന്ത്രമായി ജോലി ചെയ്യുന്നവര്‍ക്കുള്ള ഓപ്പണ്‍ കോ-വര്‍ക്കിങ് സ്‌പേസുകള്‍ എന്നിവ ഇതിന്റെ പ്രത്യേകതയാണ്.
കൂടാതെ, തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അത്യാധുനിക ബോര്‍ഡ് റൂമുകള്‍, സെമിനാര്‍ ഹാളുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു.
ഡിജിറ്റല്‍ ക്രിയേറ്റേഴ്സിന് ഇനി 'ഹൈ-ടെക്' താവളം
മാറുന്ന കാലത്തെ ആധുനിക ജോലിരീതികളെ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് സിയാല്‍ ഈ ബിസിനസ് സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്.
നിങ്ങള്‍ നിരന്തരം യാത്ര ചെയ്യുന്ന ഒരു കണ്ടന്റ് ക്രിയേറ്ററാണോ ? അതോ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരു വീഡിയോ ഷൂട്ട് ചെയ്യേണ്ടതുണ്ടോ ? എങ്കില്‍ സി.ഐ.എ.എസ്.എല്‍ ബിസിനസ് സെന്ററില്‍ അതിനും സൗകര്യമുണ്ട്.
പ്രീമിയം നിലവാരത്തിലുള്ള പോഡ്കാസ്റ്റ് സ്റ്റുഡിയോകളും റെക്കോര്‍ഡിംഗ് സ്പേസുകളും ഇവിടെ ഒരുക്കിയിട്ടുണ്ട് എന്നതു ക്രിയേറ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമാണ്.
/filters:format(webp)/sathyam/media/media_files/2026/03/09/ciasl-business-centre-5-2026-03-09-21-30-14.jpg)
ഫ്ലൈറ്റ് കയറുന്നതിനു തൊട്ടുമുന്‍പു തന്റെ പ്രേക്ഷകര്‍ക്കായി ഒരു എപ്പിസോഡ് റെക്കോര്‍ഡ് ചെയ്യണമെന്നാഗ്രഹിക്കുന്ന പോഡ്കാസ്റ്റര്‍ക്കും, വിദേശത്തുനിന്നെത്തുന്ന അതിഥികളുമായി ഹൈ-ക്വാളിറ്റി അഭിമുഖങ്ങള്‍ ഷൂട്ട് ചെയ്യേണ്ടവര്‍ക്കും ഇതിലും മികച്ചൊരു ഇടം കേരളത്തില്‍ മറ്റെങ്ങുമില്ല.
വിമാനത്താവളത്തിനു തൊട്ടടുത്തായതിനാല്‍ യാത്രകള്‍ക്കിടയില്‍ ഒട്ടും സമയം പാഴാക്കാതെ തന്നെ പ്രൊഫഷണല്‍ നിലവാരത്തിലുള്ള കണ്ടന്റുകള്‍ നിര്‍മിക്കാന്‍ ഇതിലൂടെ സാധിക്കും.
ഡിജിറ്റല്‍ ക്രിയേറ്റേഴ്സിനെയും സംരംഭകരെയും ഒരുപോലെ പരിഗണിച്ചുകൊണ്ട് സിയാല്‍ ഒരുക്കിയ ഈ കേന്ദ്രം കേരളത്തിന്റെ ക്രിയേറ്റീവ് ഇക്കണോമിക്കു വലിയൊരു കരുത്തുപകരുമെന്നുറപ്പാണ്.
ഓഫീസ് സ്‌പേസിന് ആവശ്യകതയേറെ
കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ കരുത്താര്‍ജ്ജിക്കുകയും വന്‍കിട കമ്പനികള്‍ വന്‍തോതില്‍ നിക്ഷേപങ്ങളുമായി എത്തുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തില്‍, ആധുനിക സൗകര്യങ്ങളുള്ള ഓഫിസ് സ്‌പേസുകള്‍ക്ക് വലിയ ഡിമാന്‍ഡാണുള്ളത്.
നിലവിലുള്ള ബിസിനസുകള്‍ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ ബിസിനസ് സെന്റര്‍ വലിയൊരു മുതല്‍ക്കൂട്ടാകും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ക്കൊപ്പം വിമാനത്താവളത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനവും മികച്ച സിറ്റി സൈഡ് കണക്ടിവിറ്റിയും ഈ കേന്ദ്രത്തെ മറ്റുള്ളവയില്‍ നിന്നു വേറിട്ടുനിര്‍ത്തുന്നു.
നഗരവുമായി എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന സൗകര്യമുള്ളതിനാല്‍ ആഗോള ക്ലയന്റുകളെ കൈകാര്യം ചെയ്യുന്നവര്‍ക്കും പ്രാദേശിക സംരംഭകര്‍ക്കും ഒരുപോലെ ഈ പ്രീമിയം ലൊക്കേഷന്‍ പ്രയോജനപ്പെടും.
ബന്ധപ്പെടേണ്ട നമ്പർ : 9249133022
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us