കൊച്ചി: കല്യാണ്‍ ഡവലപ്പേഴ്ന്‍റെ ഇരുപത്തഞ്ചാമത് നിര്‍മാണ പദ്ധതി തേവരയില്‍ ആരംഭിക്കുന്നു. സമാനതകളില്ലാത്ത എക്സ്ക്ലൂസീവ് ആഡംബരങ്ങളാണ് വേമ്പനാട്ട് കായലിലേയ്ക്ക് മിഴിതുറക്കുന്ന 'എ
ഡിഫറന്‍റ് സ്റ്റോറി' എന്ന പേരില്‍ സൂപ്പര്‍ ലക്ഷ്വറി സ്കൈ മാന്‍ഷനുകള്‍ക്കുള്ളത്.
ആര്‍ക്കിടെക്റല്‍ മികവ് കൊണ്ടും അത്യാധുനികതയും ആഡംബരവും സൗന്ദര്യവും നിറഞ്ഞ സൗകര്യങ്ങള്‍കൊണ്ടും അതിമനോഹരമാണ് ഈ പദ്ധതി.
തേവര ഫെറി റോഡിലാണ് കല്യാണ്‍ ഡവലപ്പേഴ്ന്‍റെ 'എ ഡിഫറന്‍റ് സ്റ്റോറി' എന്ന സവിശേഷമായ സ്കൈ മാന്‍ഷനുകള്‍.
കേരളത്തിലെ ഏറ്റവും വലിയതും സൂപ്പര്‍ ലക്ഷ്വറി സൗകര്യങ്ങളുള്ളതുമായ 25 സ്കൈ മാന്‍ഷനുകളാണ് ഇവിടെ ഒരുങ്ങുന്നത്.
ഓരോന്നും പതിനായിരം മുതല്‍ പതിനോരായിരം വരെ ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ്. ഈ കായലോര വസതികളില്‍ രണ്ടായിരം ചതുരശ്രയടി വിസ്തൃതിയില്‍ ലാപ്പ് ചെയ്ത ഡെക്ക് ടെറസ് സൗകര്യം സമാനതകളില്ലാത്ത ആഡംബരമൊരുക്കുന്നു.
ഓരോ യൂണിറ്റുകള്‍ക്കുമായി പ്രത്യേക എലിവേറ്റഉള്ളതിനാല്‍ തികഞ്ഞ സ്വകാര്യത ഉറപ്പുനല്കുന്നു.
രണ്ടരയേക്കര്‍ സ്ഥലത്തായി ഉയര്‍ന്നുവരുന്ന പദ്ധതി വേമ്പനാട് കായലിന്‍റെ ഗാംഭീര്യം മുഴുവന്‍ നുകരാവുന്ന വിധമാണ്.
25000 ചതുരശ്രയടി വിസ്തൃതിയുള്ള പൊതു സൗകര്യങ്ങള്‍, അനുയോജ്യമായ സെക്യൂരിറ്റി മാനേജ്മെന്‍റ് സംവിധാനം, ഇവി ചാര്‍ജിംഗ് സൗകര്യം, സുസ്ഥിരതയ്ക്കു നല്കുന്ന പ്രാധാന്യം എന്നിവ ഈ പദ്ധതിയുടെ സവിശേഷതകളില്‍ എടുത്തുപറയേണ്ടതാണ്.
ഹരിതനിര്‍മാണ രീതികള്‍ പിന്തുടര്‍ന്ന് ഊര്‍ജക്ഷമതയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും മഴവെള്ള സംഭരണം ഉറപ്പുവരുത്തിയും പരിസ്ഥിതിക്ക് യാതൊരു കോട്ടവും വരുത്താതെയുള്ള നിര്‍മാണരീതി കാത്തുസൂക്ഷിക്കുമ്പോള്‍ത്തന്നെ ആധുനിക ജീവിതശൈലിക്കും സൗകര്യത്തിനും സുസ്ഥിരതയ്ക്കും വേണ്ട കാര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നു.
ഈയടുത്ത വര്‍ഷങ്ങളില്‍ കൊച്ചിയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍, ഐടി അധിഷ്ഠിത സേവനങ്ങള്‍, അന്താരാഷ്ട്ര വ്യാപാരം എന്നിവയില്‍ കുതിച്ചുചാട്ടം തന്നെയുണ്ടെന്നും അതുകൊണ്ടുതന്നെ അള്‍ട്രാഹൈ നെറ്റ്‌വർത്ത് വ്യക്തികളുടെ വസതികള്‍ക്കായുള്ള ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും കല്യാണ്‍ ഡവലപ്പേഴ് മാനേജിംഗ് പാര്‍ട്ര്‍ ആര്‍. കാര്‍ത്തിക് പറഞ്ഞു.
പ്രകൃതിയുമായി സമാനതകളില്ലാതെ സമന്വയപ്പെട്ടിരിക്കുന്ന ചുറ്റുപാടുകള്‍ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് നിക്ഷേപരംഗത്തെ കേന്ദം എന്ന നിലയില്‍ ഈ നഗരത്തിന്‍റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചു.
ഈ സവിശേഷതകളെല്ലാം ഉപയോഗപ്പെടുത്തി മുംബെ, ഡല്‍ഹി, ഗുഡ്‌ഗാവ്, ഡൗണ്‍ടൗണ്‍ ദുബായ്
എന്നിവിടങ്ങളിലെ ഏറ്റവും മികച്ച നിര്‍മിതികളിലെ ആഡംബര്യ സൗകര്യങ്ങള്‍ ഒരുക്കി ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സമാനതകളില്ലാത്ത ജീവിതസൗകര്യങ്ങളോടെ ജീവിക്കുന്നതിനുള്ള
കല്യാണ്‍ ഡവലപ്പേഴ്സിന്‍റെ പുതിയ പദ്ധതിയിലൂടെയെന്നും അദ്ദേഹം പറഞ്ഞു.
ഈ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത് പ്രസിദ്ധമായ ദുബായ് മാളിന്‍റെ സൃഷ്ടാക്കളായ സിംഗപ്പൂരിലെ ഡിപി ആര്‍ക്കിടെക്റ്റ്സ് ആണ്.
പദ്ധതിയുടെ നിര്‍മാണവും ആഗോള ഗുണമേന്മാ നിലവാരം ഉറപ്പുവരുത്തുന്നത് യുകെയിലെ ജോണ്‍സ് ലാംഗ് ലാസല്ലെയാണ്.
'എ ഡിഫറന്‍റ് സ്റ്റോറി'യിലെ സൗകര്യങ്ങള്‍ പ്രഫഷണലി മാനേജ് ചെയ്യുന്നത് പ്രമുഖ ഫെസിലിറ്റി മാനേജ്മെന്‍റ് കമ്പനിയാണ്.
ലോകോത്തര രൂപകല്‍പ്പനയും സവിശേഷമായ സൗകര്യങ്ങളും കൊച്ചി കായല്‍തീരത്തിന്‍റെ അനുപമമായ ഒന്നുചേരുന്ന ആഡംബര ജീവിതസൗകര്യങ്ങളാണ് 'എ ഡിഫറന്‍റ് സ്റ്റോറി'യിലൂടെ കല്യാണ്‍ ഡവലപ്പേഴ്സ് അവതരിപ്പിക്കുന്നത്.