കാലടി: ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഹിന്ദി വിഭാഗത്തിൽ പി ജി ഡിപ്ലോമ, എം എ പ്രോഗ്രാമുകളിൽ ഒഴിവുളള സീറ്റുകളിലേയ്ക്ക് സർവ്വകലാശാല സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
എസ്.സി, എസ്.ടി, ഈഴവ, മുസ്ലീം, ഒബിഎച്ച്, ഒഇസി, ഇ ഡബ്ള്യു എസ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
യോഗ്യരായ വിദ്യാർത്ഥികൾ സ്പോട്ട് അഡ്മിഷനായി ജൂലൈ രണ്ടിന് രാവിലെ 10ന് ഹിന്ദി വിഭാഗത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.