ആക്സിസ് സര്‍വ്വീസസ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്‍എഫ്ഒ ജൂലൈ നാലു മുതല്‍ 18 വരെ

New Update
tyuioiut

കൊച്ചി: സേവന മേഖലയില്‍ ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളുടെ പ്രയോജനം സ്വന്തമാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ആക്സിസ് മ്യൂചല്‍ ഫണ്ട് അവതരിപ്പിക്കുന്ന ആക്സിസ് സര്‍വീസസ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിന്‍റെ എന്‍എഫ്ഒ ജൂലൈ നാലു മുതല്‍ 18 വരെ നടത്തും.

Advertisment

നിഫ്റ്റി സര്‍വീസസ് സെക്ടര്‍ ടിആര്‍ഐ ആണ് ഈ പദ്ധതിയുടെ അടിസ്ഥാന സൂചിക.  കുറഞ്ഞത് നൂറു രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കാം.

രാജ്യത്തിന്‍റെ ഭാവി വളര്‍ച്ച സേവന മേഖലയുടെ നേതൃത്വത്തിലായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്സിസ് അസറ്റ് മാനേജ്മെന്‍റ് കമ്പനി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപ് കുമാര്‍ പറഞ്ഞു.

ഈ ദീര്‍ഘകാല മാറ്റം പ്രയോജനപ്പെടുത്താനുള്ള അവസരമാണ് ആക്സിസ് സര്‍വീസസ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ കാലഘട്ടങ്ങളിലൂടെ നഷ്ടസാധ്യതയെ മറികടന്നുള്ള നേട്ടം കൈവരിക്കാന്‍ സഹായിക്കുന്ന രീതിയില്‍ ഗുണമേന്‍മയുള്ള മൂലധന പര്യാപ്തതയുള്ള ബിസിനസുകള്‍ കണ്ടെത്തി നിക്ഷേപിക്കുന്ന തന്ത്രമായിരിക്കും പദ്ധതി ലക്ഷ്യമാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment