ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ ഇടപെടൽ; ഫുട്ബോൾ ഇതിഹാസം മെസ്സി നവംബറിൽ കേരളത്തിലെത്തും.. 2011 ന് ശേഷം ഇതാദ്യമായാണ് മെസ്സി ഇന്ത്യയിൽപ്പോലും എത്തുന്നതെന്നും ഗോകുലം ഗോപാലൻ

ലോകചാംപ്യൻമാരായ അർജന്റീന ടീം നവംബറിൽ കേരളത്തിലെത്തും എന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഫുട്ബോൾ പ്രേമികളിൽ ആവേശം അലതല്ലുകയാണ്.

New Update
Lionel Messi gokulam gopalan
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: അർജന്റീന ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സിയും സംഘവും കേരളത്തിലേക്ക്. മാസങ്ങൾ നീണ്ട ഫുട്ബോൾ ആരാധകരിൽ ഉണ്ടായ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടത് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ ഇടപെടലിലൂടെയാണ്.


Advertisment

മാന്ത്രിക പാദുകത്തെ കേരളത്തിലെത്തിക്കാൻ അവസാന നിമിഷം ഇടപെട്ടത് ഗോകുലം ഗോപാലനാണ്. ഫുട്ബോൾ ആരാധകൻ കൂടിയായ ഗോകുലം ഗോപാലൻ അദേഹത്തിന്റെ ലോക ഫുട്ബോൾ ടീമുമായുള്ള നീണ്ട കാലത്തെ സൗഹൃദം ഉപയോഗപ്പെടുത്തിയാണ് ലയണൽ മെസ്സിയെ കേരളത്തിൽ എത്തിയ്ക്കുന്നത്. 


ഫുഡ്ബോൾ ഇതിഹാസത്തെ മലയാളക്കരയിൽ എത്തിയ്ക്കാൻ തന്നാൽ ആവുന്നതെല്ലാം ചെയ്തെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാൻ വ്യക്തമാക്കിയതിന് പിന്നാലെ മെസിപ്പടയുടെ കേരളത്തിലേക്കുള്ളവരവ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു

കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ ദൈവദൂതനെപ്പോലെയാണ് ഗോകുലം ഗോപാലൻ രംഗത്തെത്തിയത്. 


മെസ്സിയെ കേരളത്തിൽ എത്തിയ്ക്കാൻ നീണ്ടകാലമായി സ്പോർട്സുമായി ബന്ധപ്പെട്ടവർ ശ്രമിച്ചിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ ഇടപെടലിലൂടെ അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ഉറപ്പിച്ചത്..


ലോകചാംപ്യൻമാരായ അർജന്റീന ടീം നവംബറിൽ കേരളത്തിലെത്തും എന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഫുട്ബോൾ പ്രേമികളിൽ ആവേശം അലതല്ലുകയാണ്.

“ഫുട്ബോളിന്റെ ഇതിഹാസം ലയണൽ മെസ്സിയെ  കേരളത്തിലെത്തിക്കാൻ വേണ്ടി ഇടപെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാൻ വ്യക്തമാക്കി. കേരളത്തിലെ ആരാധകർ ഏറെ നാളായി കാത്തിരുന്ന സ്വപ്നസാക്ഷാത്കാരമാണിെതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.


2011 ന് ശേഷം ആദ്യമായാണ് മെസ്സി ഇന്ത്യയിൽപ്പോലും എത്താൻ പോകുന്നത്. തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മെസിപ്പടയുടെ അന്താരാഷ്ട്ര സൗഹൃദ മത്സരം നടക്കുകയെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.


മെസ്സി കേരളത്തിൽ എത്തുന്നതോടെ കേരളാ ഫുഡ്ബോൾ ടീമിന് തന്നെ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നും ഗോകുലം ഗോപാലൻ പ്രത്യാശ പ്രകടിപ്പിച്ചു. മെസിപ്പടയുമായി ഗോകുലം എഫ്‌സി സൗഹൃദ മത്സരത്തിൽ പങ്കെടുക്കുന്നതിനെക്കക്കുറിച്ച് ആലോചിക്കും.

കേരളം ലോകോത്തര താരങ്ങളെ വരവേൽക്കാൻ മാനസ്സികമായി ഒരുങ്ങിക്കഴിഞ്ഞുവെന്നും, നവംബറിൽ മലയാളക്കരയിലെ ഫുട്ബോൾ പ്രേമികൾക്ക് ചരിത്രപരമായ അനുഭവമാകും മെസ്സിപ്പട സമ്മാനിക്കുകയെന്നും ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ കൂട്ടിച്ചേർത്തു.

Advertisment