/sathyam/media/media_files/2026/02/13/binnale-2026-02-13-21-58-00.jpg)
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ എബിസി ആർട്ട് റൂം വർക്ക്ഷോപ്പിന് കീഴിലുള്ള കമ്മ്യൂണിറ്റി 40 കൂട്ടായ്മ സംഘടിപ്പിക്കുന്ന വിഷ്വൽ ഡോക്യുമെന്റേഷൻ വാക്ക് 'അണ്ടർസ്റ്റാൻഡിങ് ഗുദാം: സ്പൈസ് ട്രേഡ് എഡിഷൻ' ഇന്ന് (ഫെബ്രുവരി 14) നടക്കും. മട്ടാഞ്ചേരിയുടെ ചരിത്ര-വ്യാപാര പൈതൃകവും കൗതുകക്കാഴ്ചകളും ഉൾക്കൊള്ളുന്ന പരിപാടി രാവിലെ 7 മുതൽ 10 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
മുതിർന്നവർക്ക് മാത്രമാണ്പങ്കെടുക്കാൻ അവസരമുള്ളത്. പഴയ മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച് ബസാർ റോഡ്, ഡച്ച് കൊട്ടാരം, ജൂത തെരുവ് വഴി കൊച്ചങ്ങാടിയിലെ വെയർഹൗസിൽ സമാപിക്കുന്ന രീതിയിലാണ് യാത്ര.
തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ സന്ദർശിക്കാനും ആ നിമിഷങ്ങൾ പകർത്തി രേഖപ്പെടുത്താനുമുള്ള അവസരം പങ്കെടുക്കുന്നവർക്ക് ലഭിക്കും. മട്ടാഞ്ചേരിയുടെ ചരിത്രം, വാസ്തുവിദ്യ, കുടിയേറ്റം, വ്യാപാരം എന്നിവയെ കോർത്തിണക്കി കൊച്ചിയുടെ തുറമുഖ നഗരമെന്ന സത്വത്തെ അടയാളപ്പെടുത്തുന്ന വിപുലമായ വിവരണങ്ങളും യാത്രയുടെ ഭാഗമായി ഉണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us