New Update
/sathyam/media/media_files/wej9YrbnJ3y3yjlnZaA8.jpg)
കൊല്ലം: കടയ്ക്കലിൽ സിപിഐ വിട്ടവർ സിപിഎമ്മിലേക്ക്. 700 ലേറെ പേർ സിപിഎമ്മിൽ ചേരുമെന്ന് സിപിഐ ജില്ലാ കൗൺസിൽ മുൻ അംഗം ജെ.സി അനിൽ പറഞ്ഞു.
Advertisment
കടയ്ക്കലിൽ കൺവെൻഷൻ സംഘടിപ്പിച്ചായിരുന്നു പ്രഖ്യാപനം.
സിപിഐയിൽ നിന്ന് പുറത്താക്കിയ നേതാവാണ് ജെ.സി അനിൽ. എംഎന്‍ സ്മാരക നവീകരണത്തിനായി പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയെന്ന പാർട്ടി കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സിപിഐ നേതൃത്വം പരാജപ്പെട്ടതാണ് പാർട്ടി വിടാൻ കാരണമെന്ന് ജെ.സി അനിൽ പറഞ്ഞു. ഇടതുപക്ഷത്തിന് കരുത്ത് പകര്‍ന്നുകൊണ്ട് സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
10 മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, 48 ബ്രാഞ്ച് സെക്രട്ടറിമാര്‍, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരടക്കമാണ് കടക്കലില്‍ നിന്ന് രാജിവെച്ചത് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us