New Update
/sathyam/media/media_files/2026/01/04/img225-2026-01-04-23-34-14.png)
കൊട്ടാരക്കര: പള്ളിക്കൽ ഏലാപുറം സർപ്പക്കാവിൽ അതിക്രമം നടത്തിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മൈലം പള്ളിക്കൽ മുകളിൽ വീട്ടിൽ രഘു (49)വാണ് പിടിയിലായത്.
Advertisment
തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് കലയപുരം ഡിവിഷനിലെ ബിജെപി സ്ഥാനാർഥിയും പഞ്ചായത്ത് മുൻ അംഗവുമായ രാധാമണിയുടെ ഭർത്താവാണ് രഘു.
കഴിഞ്ഞ മാസം മാസം 21നു രാത്രിയിലായിരുന്നു സംഭവം. ആയുധങ്ങളുമായി ക്ഷേത്രത്തിലെത്തിയ രഘു കൽവിളക്കുകളും നശിപ്പിച്ചു.
ദേവിനടയുടെ മുൻവശം സ്ഥാപിച്ചിരുന്ന വിളക്കുകൾ, സർപ്പക്കാവിനുള്ളിലെ വിളക്കുകൾ, ബാലാലയത്തിൽ സൂക്ഷിച്ചിരുന്ന മഹാദേവർ വിഗ്രഹം എന്നിവ തകർക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us