കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ അന്യസംസ്ഥാന ശബരിമല തീർഥാടകർ ഒഴുക്കിൽപ്പെട്ടു

തീർഥാടകരായ നിരവധി ആളുകളാണ് ഇവിടെ കുളിക്കാൻ ഇറങ്ങാറുള്ളത്. ആറ്റിലെ പാറക്കെട്ടിൽ പിടികിട്ടിയതിനാലാണ് തീർഥാടക സംഘം തലനാരിഴയ്ക്ക് രക്ഷപെട്ടത്.

New Update
river death images(97)

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ അന്യസംസ്ഥാന ശബരിമല തീർഥാടകർ ഒഴുക്കിൽപ്പെട്ടു. തെന്മല ഒറ്റക്കൽ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്.നിരവധിപേർ മുങ്ങിമരിച്ചിട്ടുള്ള സ്ഥലത്തിനടുത്താണ് ഇന്നും അപകടമുണ്ടായത്.

Advertisment

തീർഥാടകരായ നിരവധി ആളുകളാണ് ഇവിടെ കുളിക്കാൻ ഇറങ്ങാറുള്ളത്. ആറ്റിലെ പാറക്കെട്ടിൽ പിടികിട്ടിയതിനാലാണ് തീർഥാടക സംഘം തലനാരിഴയ്ക്ക് രക്ഷപെട്ടത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ചെന്നൈയിൽ നിന്നും എത്തിയവരാണ് അപകടത്തിൽ പെട്ടത്.

അപകട സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതവഗണിച്ചാണ് പലരും ഇറങ്ങുന്നത്. നദിയിലിറങ്ങാതിരിക്കാൻ സ്ഥാപിച്ച സുരക്ഷാ വേലിയുടെ പൂട്ടും ചിലർ തകർത്തു.

Advertisment