കൊല്ലത്ത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. യുവാവ് അറസ്റ്റിൽ

മാസങ്ങൾക്ക് മുൻപാണ് പ്രതി പെൺകുട്ടിയും ആയി പരിചയത്തിലായത്.

New Update
kerala police vehicle

 കൊല്ലം: കൊല്ലത്ത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മുണ്ടക്കൽ സ്വദേശി അരവിന്ദാണ് അറസ്റ്റിലായത്.

Advertisment

പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പൂയപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. 

മാസങ്ങൾക്ക് മുൻപാണ് പ്രതി പെൺകുട്ടിയും ആയി പരിചയത്തിലായത്. ഒരു വിവാഹ സൽക്കാരത്തിനിടെ അരവിന്ദ് പെൺകുട്ടിയെ കണ്ടു. തുടർന്ന് സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി സൗഹൃദത്തിലായി.

തുടർന്ന് പ്രതി നിരന്തരം ഇൻസ്റ്റാഗ്രാമിലൂടെ മെസ്സേജ് അയച്ചു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു. 

പിന്നാലെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു. 

നിരന്തരമായുള്ള പീഡനത്തിന് ശേഷം പ്രതി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഇതിൻറെ മനോവിഷമത്തിലായ പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം രക്ഷിതാക്കൾ തിരിച്ചറിഞ്ഞു.

പിന്നാലെ വിവരങ്ങൾ ചോദിച്ചു മനസിലാക്കി പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

മുണ്ടക്കൽ പാപനാശം സ്വദേശി ചന്തു എന്ന് വിളിക്കുന്ന അരവിന്ദിനെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതിയെ കണ്ടെത്തിയ പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisment