കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

കൊട്ടാരക്കര - കൊല്ലം റോഡിലാണ് അപകടമുണ്ടായത്

New Update
Accident

കൊല്ലം: കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു. 

കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത്.

 ഒരാൾ പൊള്ളലേറ്റാണ് മരിച്ചത്. കൊട്ടാരക്കര - കൊല്ലം റോഡിൽ താമരശ്ശേരി ജങ്ഷന് സമീപത്താണ് അപകടമുണ്ടായത്.

കൊട്ടാരക്കര - കൊല്ലം റോഡിലാണ് അപകടമുണ്ടായത്.

 എതിർദിശയിൽ വരികയായിരുന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. തുടർന്ന് ഒരു ബൈക്കിന് തീപിടിച്ചതോടെ സാഹചര്യം ഗുരുതരമായി. ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്.

 എഴുകോൺ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്. ജീവൻ, സനൂപ് എന്നിവരാണ് ചികിത്സയിലുള്ളത്.

Advertisment